'ഗുജറാത്ത് സൂപ്പറാണ്' ; ഏറ്റവും ജീവിത ചെലവ് കുറഞ്ഞ നഗരമായി അഹമ്മദാബാദ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഗുജറാത്ത് സൂപ്പറാണ്’ ; ഏറ്റവും ജീവിത ചെലവ് കുറഞ്ഞ നഗരമായി അഹമ്മദാബാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 06:06 pm IST
Facebook
Twitter
WhatsAppTelegram

ജീവിക്കാൻ ഏറ്റവും ചെലവ് കുറഞ്ഞതും ചെലവ് കൂടിയതുമായ നഗരങ്ങളെപ്പറ്റി അറിയാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ലോകത്തിന്റെ വിവിധ കോണുകളിലേക്ക് യാത്ര ചെയ്ത് അവിടുത്തെ രീതികൾ അറിയാൻ അഗ്രഹിക്കുന്നവരാണ് ഏറിയ പങ്കും. എത്തുന്ന സ്ഥലത്ത് കുറഞ്ഞ ചെലവിലുള്ള ജീവിതം എന്ന ലക്ഷ്യം കൂടി ഇവർക്കുണ്ടാകും. എന്നാൽ ഇനി അത്തരത്തിലൊരു നഗരം തപ്പി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല. ഗുജറാത്തിലെ അഹമ്മദാബാദിൽ സുഖമായി ചുരുങ്ങിയ ചെലവിൽ ജീവിക്കാൻ സാധിക്കും.

ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ജീവിക്കാൻ സാധിക്കുന്ന മഹാനഗരങ്ങളുടെ കണക്ക് പുറത്തുവിട്ടപ്പോൾ അതിൽ അഹമ്മദാബാദും മുൻപന്തിയുണ്ട്. 173 മഹാനഗരങ്ങളുടെ പട്ടികയിൽ 7 സ്ഥാനത്താണ് അഹമ്മദാബാദ് ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഈ പട്ടികയിൽ കയറിപ്പറ്റിയ ഏക നഗരം കൂടിയാണ് അഹമ്മദാബാദ്. ലോകത്തെ നഗരങ്ങളിലെ നിത്യോപയോഗക വസ്തുക്കളുടെ വില പരിശോധിച്ച് ഇക്കണോമിക്ക് ഇന്റലിജൻസ് യൂണിറ്റാണ് ഈ സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയത്.

സിറിയയുടെ തലസ്ഥാനമായ ഡമാകസ് ആണ് ഒരു ചെലവുമില്ലാതെ ജീവിക്കാൻ സാധിക്കുന്ന ലോകത്തെ ആദ്യത്തെ നഗരം. ലിബിയയുടെ തലസ്ഥാനമായ ട്രൈപോളി ഉസ്‌ബെകിസ്ഥാനിലെ ടാഷ്‌കെന്റ് ടുണീസിയയിലെ ടുണീസ് എന്നീ നഗരങ്ങളും തൊട്ടടുത്തുണ്ട്.

ഏറ്റവും ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയും ഇക്കോണോമിക് ഇന്റലിജൻസ് പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും ചെലവ് കൂടി നഗരമെന്ന് പറയുമ്പോൾ തന്നെ നമ്മുടെയെല്ലാം മനസിലേക്ക് ഓടിവരിക പാരിസ് നഗരമായിരിക്കും. എന്നാൽ ഇത്തവണ പാരിസിനെയും പിന്തളളിയിരിക്കുകയാണ് ഇസ്രായേലിലെ മഹാനഗരമായ ടെൽ അവീവ്. ഫ്രാൻസിലെ സുന്ദര നഗരമായ പാരീസിനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിർത്തിക്കൊണ്ടാണ് ടെൽ അവീവ് ഒന്നാം സ്ഥാനം നേടിയത്. പാരീസിനോടൊപ്പം സിങ്കപ്പൂരും രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട്.

ഇന്ധനവിലയിലും ഇന്ത്യ പിന്നിലാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ധന വില ഏറ്റവും ഉയർന്ന് നിൽക്കുന്നത് തായ്‌ലാന്റിലെ ഹോങ്കോങ്ങിലാണ്. ലിറ്ററിന് 187 രൂപയാണ് ഇവിടെ പെട്രോളിന് വില. നെതർലാന്റെന്റെ തലസ്ഥാനമായ ആംസ്റ്റർഡാം നോർവേയിലെ ഒസ്ലോ, ഇസ്രായേലിലെ ടെൽ അവീവ് എന്നിങ്ങനെ നീണ്ടു പോകുന്നു പട്ടിക. ഇന്ത്യയിലെ പെട്രോൾ വില വർദ്ധനയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വാതോരാതെ സംസാരിക്കുമ്പോൾ ലോകത്ത് പെട്രോൾ വില കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നാണ് അന്താഷ്‌ട്ര നിരീക്ഷണം.

കഴിഞ്ഞ വർഷം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില 3.5 ശതമാനം വർധിച്ചിട്ടുണ്ട്. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി വ്യവസായങ്ങളും വ്യാപാരസ്ഥാപനങ്ങളും പൂട്ടിയതാണ് വലവർധിക്കാനുള്ള പ്രധാന കാരണം. കൂടാതെ പെട്രോളിയം ഇന്ധനങ്ങളുടെ വിലയും വർധിച്ചു. വ്യക്തികൾ ഉപയോഗിക്കുന്ന പുകയില ഉൽപ്പന്നങ്ങൾക്കും മദ്യത്തിനും നികുതി കൂട്ടിയതും ജീവിതചെലവ് വർധിക്കാൻ കാരണമായിട്ടുണ്ടെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies