ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2026, 10:40 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഭർത്താവ് ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഭാര്യ, അശ്രദ്ധമായി വാഹനം ഓടിച്ചെന്നാരോപിച്ച് ഭർത്താവിനെതിരെ കോടതിയെ സമീപിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു.

വെങ്ങോല അറയ്‌ക്കപ്പടി പുതുക്കുടി വീട്ടിൽ സൈനബ (47) നൽകിയ പരാതിയിലാണ് ഭർത്താവ് യൂസഫിനെതിരെ കുന്നത്തുനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോലഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്വകാര്യ പരാതി സ്വീകരിച്ച് അന്വേഷണത്തിനായി പോലീസിന് കൈമാറുകയായിരുന്നു.

ഏപ്രിൽ 16-ന് രാത്രി 9.30-ഓടെ ചീനിക്കുഴി റബർ പാർക്ക് റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. യൂസഫ് ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന സൈനബ, റോഡിലെ ഹമ്പിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതോടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അമിതവേഗത്തിലും അശ്രദ്ധയോടെയും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പരാതിയിൽ പറയുന്നത്. അപകടത്തിൽ സൈനബയുടെ മുഖത്തിനും പുരികത്തിനും ഗുരുതര പരിക്കേറ്റതായും പരാതിയിൽ വ്യക്തമാക്കുന്നു.

കോടതിയുടെ നിർദേശത്തെ തുടർന്ന് കുന്നത്തുനാട് പോലീസ് കേസെടുത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: Kerala Crime NewsKizhakkambalam NewsScooter AccidentHusband BookedErnakulam News
ShareTweetSendShare

More News from this section

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

Latest News

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies