കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയ’ത്തിലെ പുതിയ ഗാനം പുറത്ത്. ‘അരികെ നിന്ന നിഴൽ പോലുമിന്നുമറയുന്നു’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജോബ് കുര്യനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുൺ എളാട്ടിന്റൈ വരികൾക്ക് ഹേഷം അബ്ദുൾ വഹാബാണ് സംഗീതം പകർന്നിരിക്കുന്നത്.
പാട്ടിന്റെ എണ്ണത്തിൽ റെക്കോർഡിട്ടാണ് ഹൃദയം എത്തുന്നത്. 15 ഗാനങ്ങളുള്ള ചിത്രത്തിലെ ‘ദർശനാ’ എന്ന പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സിനിമയുടെ സംവിധാനം കൂടാതെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.
യുവ നടിമാരായ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും മുൻനിരയിലുണ്ട്. ഹൃദയം തീയേറ്ററിലായിരിക്കും റിലീസ് ചെയ്യുക എന്ന് നിർമ്മാതാവ് വൈശാഖ് സുബ്രഹ്മണ്യം നേരത്തെ വ്യക്തമാക്കിയിരുന്നു. 2022 ജനുവരിയിലാണ് ചിത്രം പ്രദർശനത്തിനെത്തുക.
Comments