ന്യൂഡൽഹി: ഭാരതീയ സായുധ സേനാംഗങ്ങളുടെ ക്ഷേമത്തിനായി എല്ലാ ജനങ്ങളും അവരുടേതായ സംഭാവന നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സായുധ സേനാ പതാക ദിനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
‘ആംഡ് ഫോഴ്‌സസ് ഫ്‌ലാഗ് ഡേയിൽ നാം ഓർക്കേണ്ടത് രാജ്യത്തെ ധീരജവാ ന്മാരുടെ സമാനതകളില്ലാത്ത പോരാട്ടവും ധൈര്യവുമാണ്. അതിനാൽ രാജ്യത്തെ എല്ലാ ജനങ്ങളും അവരവരുടേതായ ധനസഹായം സൈനികരുടെ ക്ഷേമപ്രവർ ത്തനങ്ങൾക്കായി നൽകണമെന്ന് അപേക്ഷിക്കുന്നു.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഈ ദിനത്തിൽ ഇന്ത്യൻ സായുധ സേനയിലെ വീരബലിദാനികളെ സ്മരിക്കുന്നു. ഈ മാസം മുഴുവൻ സേനയുടെ അഭിമാന ദിനങ്ങളായി ആചരിക്കണം. എല്ലാവരും നമ്മുടെ സായുധ സേനയുടെ പതാകകൾ നെഞ്ചിലേറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഹ്വാനം ചെയ്തു.















