ദുര്‍ഗാ പൂജയ്ക്കിടെ സനാതന ധർമത്തെ അധിക്ഷേപിക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള സിപിഎം നീക്കത്തിന് കോടതിയുടെ താക്കീത്
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

ദുര്‍ഗാ പൂജയ്‌ക്കിടെ സനാതന ധർമത്തെ അധിക്ഷേപിക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള സിപിഎം നീക്കത്തിന് കോടതിയുടെ താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2026, 03:02 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ദുര്‍ഗാ പൂജയ്‌ക്കിടെ സനാതന ധർമത്തെ അധിക്ഷേപിക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള സിപിഎം നീക്കത്തിന് കൽക്കട്ട ഹൈക്കോടതിയുടെ താക്കീത്. ജാദവ്പൂരിലെ സിപിഎമ്മിന്റെ അനധികൃത പുസ്തകസ്റ്റാൾ പൊളിച്ചു നീക്കുന്നതിന് എതിരായ ഹർജി കോടതി തള്ളി. കയ്യേറ്റങ്ങൾക്ക് നിയമപരിരക്ഷ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അനുമതിക്കായി അപേക്ഷ നൽകുകയും നിശ്ചിത ഫീസ് അടയ്‌ക്കുകയും ചെയ്തതുകൊണ്ടുമാത്രം സ്റ്റാൾ പ്രവർത്തിപ്പിക്കാനുള്ള നിയമപരമായ അവകാശം ലഭിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്റ്റാൾ സ്ഥാപിക്കുന്നതിന് ആവശ്യമായ അനുമതി നേടിയിട്ടുണ്ടെന്ന് ആദ്യം തെളിയിക്കണം. അത്തരം അനുമതി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കോടതിയുടെ സംരക്ഷണം ആവശ്യപ്പെടാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.

ദുർഗാപൂജക്കാലത്ത് ജാദവ്പുർ കോഫി ഹൗസിന് മുന്നിൽ കഴിഞ്ഞ 49 വർഷമായി പുസ്തകസ്റ്റാൾ നടത്തിവരുന്നുണ്ടെന്നാണ് സിപിഎം കോടതിയെ അറിയിച്ചത്. ഈ വർഷം സെപ്റ്റംബർ 19-ന് കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ അനുമതിക്കായി അപേക്ഷ നൽകിയെന്നും 3,208 രൂപ ഫീസായി അടച്ചെന്നും പാർട്ടി വാദിച്ചു. എന്നാൽ കോടതി ഇതൊന്നും അംഗീകരിച്ചില്ല.

ഒക്ടോബർ 17-ന് മുനിസിപ്പൽ അധികൃതരും പൊലീസും ബുൾഡോസറുമായി എത്തി സ്റ്റാൾ നീക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് സിപിഎം കോടതിയെ സമീപിച്ചത്. നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ സ്റ്റാൾ നീക്കം ചെയ്യുന്നത് തടയണമെന്നായിരുന്നു ആവശ്യം.

അതേസമയം, സമാനമായ മറ്റൊരു കേസിൽ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും ജസ്റ്റിസ് പാർഥ പ്രതിം റോയ് പരിഗണിച്ചു. അനുമതിയില്ലാതെ സ്ഥാപിച്ച സ്റ്റാളുകൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്ന നിലപാടാണ് മുൻ ഉത്തരവിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജാദവ്പുരിലെ സ്റ്റാളിന് സംരക്ഷണം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

 

Tags: highcourtkolkatha high court
Share
Tweet
SendShare

More News from this section

ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

ദാമ്പത്യ തർക്കത്തിനിടെ യുവാവ് മരിച്ച നിലയിൽ; മരണത്തിന് മുമ്പ് 13 മിനിറ്റ് വീഡിയോ, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ

സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരായ അന്വേഷണം ശക്തമാകുന്നു

എല്ലാത്തിനും പിന്നിൽ രംഗയും ദാസും…! അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു; ഒറ്റുകാരനായി ദീപ്കെ; ഇരുവർക്കും കുരുക്കായി വെളിപ്പെടുത്തൽ

നക്സൽവിരുദ്ധ പോരാട്ടം മാതൃക; 2029 ഡിസംബർ 31-നകം ഇന്ത്യ ലഹരിമുക്തമാകും; നിർണ്ണായക പ്രഖ്യാപനവുമായി അമിത് ഷാ

13 വയസ്സുള്ള ഇരട്ടസഹോദരന്മാരുടെ കൊലപാതകം; അമ്മയും കാമുകനും മൂത്ത മകനും കസ്റ്റഡിയിൽ

Latest News

ദുര്‍ഗാ പൂജയ്‌ക്കിടെ സനാതന ധർമത്തെ അധിക്ഷേപിക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള സിപിഎം നീക്കത്തിന് കോടതിയുടെ താക്കീത്

കോവളം സ്പാ പീഡനക്കേസ്: സ്പാ ശൃംഖലയിലെ പ്രധാന കണ്ണി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ്; നാല് ബാങ്ക് അക്കൗണ്ടുകളില്‍ അസ്വാഭാവിക ഇടപാടുകള്‍

ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം ഒന്നും ഒത്തില്ല! ഒടുവിൽ സിപിഎം പാർട്ടി ഓഫിസിൽ വിദ്യാരംഭച്ചടങ്ങും

ഡയാലിസിസിന് പോയ രോഗിയുടെ വീട്ടിൽ മോഷണം; നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു

കോട്ടയത്ത് ബസ് കയറി സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം; അപകടം പാമ്പാടി പതിമൂന്നാം മൈലില്‍

എന്തൊക്കെയായിരുന്നു!!! പാറ്റകളുമായി ഇനി ബന്ധമില്ലെന്ന് ഫ്രെഡി ഫ്രാൻസിസ്; പിരിയാൻ കാരണം ഫണ്ടും രാഷ്‌ട്രീയ നിലപാടുകളുമെന്ന് വിശദീകരണം

ഷൊർണൂർ റെയിൽവേ ട്രാക്കിൽ സിമന്റ് കട്ട വെച്ചത് താനെന്ന് മൊഴി; ബിഹാർ സ്വദേശി അറസ്റ്റിൽ; ജോലി ലഭിക്കാത്തതിലെ മാനസിക സമ്മർദമെന്ന് വിശദീകരണം

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിദേശ പണമിടപാടുകളിലേക്ക് ഇഡിയുടെ അന്വേഷണം; ദുബായ് അധികൃതരുടെ സഹായം തേടും, എഗ്മോണ്ട് ഗ്രൂപ്പും പരിഗണനയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies