വാഷിംഗ്ടൺ: വിവാഹത്തിനു പിറ്റേദിവസം തന്നെ വിവാഹമോചനത്തിന് ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചുകൊന്നു. കേസിൽ പ്രതിക്ക് കോടതി തടവുശിക്ഷ വിധിച്ചു. 39 കാരനായ താരിഖ് അൽഖയ്യാലി എന്നയാളെയാണ് അമേരിക്കയിലെ ടറാന്റ് കൗണ്ടി കോടതി 23 വർഷം തടവിന് ശിക്ഷിച്ചത്.
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ആർലിംഗ്ടണിലാണ് സംഭവം. ഇവിടെ ജോലിചെയ്യുകയായിരുന്നു താരിഖ്. ഇയാൾ താമസിച്ചത്. ജോർദാൻ സ്വദേശിയായ വാസം മൂസ എന്ന 23-കാരിയാണ് ഇയാളുടെ ഭാര്യ.
അമേരിക്കയിൽ ജോലി ചെയ്തിരുന്ന താരിഖ് ആർലിംഗ്ടണിലെ ഒരു അപ്പാർട്മെന്റിലാണ് താമസിച്ചിരുന്നത്. വിവാഹശേഷം ജോർദാനിലെ വീട്ടിൽനിന്നും ഭർത്താവിന്റെ അടുത്തേക്ക് വന്നതായിരുന്നു യുവതി.വിവാഹത്തിനു പിറ്റേന്നു തന്നെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും യുവതി വിവാഹമോചനം ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വീണ്ടും പ്രശ്നമുണ്ടായി. താരിഖിന് മറ്റൊരു യുവതിയുമായി രഹസ്യബന്ധമുണ്ടെന്ന് യുവതി ആരോപിച്ചു. വഴക്കിനിടെയാണ് ഇയാൾ ഭാര്യയെ ശ്വാസം മുട്ടിച്ചത്. ഗുരുതരാവസ്ഥയിലായ ഭാര്യയെ കട്ടിലിൽ കിടത്തി പ്രതി ജോലിക്കു പോവുകയായിരുന്നു. തിരിച്ചു വന്നപ്പോഴേക്കും യുവതി മരിച്ചു.
അടുത്ത അപ്പാർട്ട്മെന്റിൽ വലിയ വഴക്ക് നടന്നതായി പ്രതിയുടെ അയൽവാസി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.തുടർന്ന് പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.
വിവാഹത്തിനു മുമ്പു തന്നെ വാസം മൂസയ്ക്ക് താരിഖുമായി പ്രശ്നമുണ്ടായിരുന്നതായി അവരുടെ സഹോദരൻ വ്യക്തമാക്കി.പ്രശ്നങ്ങൾ പറഞ്ഞു തീർത്തശേഷമാണ് വിവാഹം നടന്നത്. എന്നാൽ, ഇയാളുടെ രഹസ്യബന്ധത്തെക്കുറിച്ച് അറിവുളള ഭാര്യ പ്രശ്നമുണ്ടാക്കുകയും വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
Comments