ന്യൂഡൽഹി: വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കൊറോണ പരിശോധനയ്ക്കായി നടത്തുന്ന ആർടി-പിസിആർ ടെസ്റ്റിന് കേന്ദ്ര സർക്കാർ നികുതി ഒഴിവാക്കി. 2,400 രൂപയ്ക്ക് മുകളിലായിരുന്ന ആർടി-പിസിആർ നിരക്ക് ഇതോടെ 1,580 രൂപയിലെത്തും. ഇന്ത്യയിലേക്കും തിരിച്ചും യാത്രചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വളരെ ആശ്വാസകരമാകുന്ന കേന്ദ്ര സർക്കാർ നടപടിയാണിത്.
സർക്കാർ വിമാനത്താവളങ്ങളിലാണ് നിരക്ക് വ്യത്യാസം നിലവിൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിലെ പരിശോധന നിരക്ക് കുറഞ്ഞു. വൈകിട്ട് ഷാർജയിലേക്ക് പുറപ്പെട്ട യാത്രക്കാരിൽ നിന്ന് പുതുക്കിയ നിരക്കാണ് ഈടാക്കിയത്. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഇക്കാര്യത്തിൽ തീരുമാനം ഉടൻ അറിയിച്ചേക്കുമെന്നാണ് സൂചന.
Comments