ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ പ്രതിമയ്ക്കു പിന്നിലെ ഐതീഹ്യം ഇതാണ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ പ്രതിമയ്‌ക്കു പിന്നിലെ ഐതീഹ്യം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 06:55 pm IST
FacebookTwitterWhatsAppTelegram

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാനായി വന്നവരാരും ഈ പ്രതിമ കാണാതിരിക്കാന്‍ വഴയില്ല. എന്നാല്‍ ഇത് വെറും ഒരു പ്രതിമ മാത്രമല്ല പുറകില്‍ വലിയൊരു ഐതിഹ്യമുണ്ട് ഉഷ പൂജ കഴിഞ്ഞ് നട തുറന്നനേരം നാലമ്പലത്തിലെ കിഴക്കേ ചുവരിനോട് ചേര്‍ന്ന് ചമ്രം പടിഞ്ഞിരുന്ന് വിഷ്ണുസഹസ്രനാമം ചൊല്ലുകയാണ് പൂന്താനം. കണ്ണനെ ഭക്തികൊണ്ട് അമൃതേത്ത് ഊട്ടും പോലെ ആ മധുവാണി കേട്ടുകൊണ്ട് ചുറ്റും ചിലര്‍ നില്‍പ്പുണ്ട് പരിസരം മറന്നപോലേ അല്പം മാറി ഗര്‍ വോട്ടും വിടാതെ ഒരാള്‍ മാത്രം ഒന്നുമറിയില്ലെന്ന് മട്ടില്‍ നാരായം കൊണ്ട് ഓലയില്‍ എന്തോ കുറിക്കുന്നു ദേവ ജ്ഞാനിയായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി പെട്ടെന്ന് ശ്രീകോവിലില്‍നിന്ന് മണിനാദം മുഴങ്ങി ഭക്തി പാരവശ്യത്താല്‍ ആളുകള്‍ കണ്ണനെ കാണാന്‍മുന്നോട്ടാഞ്ഞു മഞ്ഞപ്പട്ടു ചാര്‍ത്തിയ കണ്ണന്‍. കയ്യില്‍ ഓടക്കുഴലും മുഖത്ത് വശ്യത നിറഞ്ഞ പുഞ്ചിരി അത് കള്ളച്ചിരി ആയിരുന്നോ… അപ്പോഴും പൂന്താനം എല്ലാം മറന്ന് പാടുകയായിരുന്നു,

‘ അപ്രമേയോ ഹൃഷികേശാ : പത്മനാഭോ… മരപ്രഭോ വിശ്വകര്‍മ്മോ മനുസ്ത്വഷ്ഠ: സ്ഥവിരോധ്രുവാ:’ആ നിമിഷം ഓലയില്‍ നിന്ന് കണ്ണെടുത്ത് കൊണ്ട് മേല്‍പ്പത്തൂര്‍ ചിരിച്ചു ഉറക്കെ ഉറക്കെ ചിരിച്ചു ആളുകള്‍ അത് ശ്രദ്ധിച്ചു വായന നിര്‍ത്തി പൂന്താനവും എപ്പോഴാണ് പൂന്താനം ഭഗവാന്‍ മരപ്രഭു ആയത് മേല്‍പ്പത്തൂരിന്റെ ചോദ്യം കേട്ടപ്പോഴാണ് പൂന്താനത്തിന് വാക്ക് പിഴ ബോധ്യപ്പെട്ടത്. പത്മനാഭോ അമരപ്രഭു എന്നാണ് ചൊല്ലേണ്ടിരുന്നത് താന്‍ മരപ്രഭു എന്നാണ് തെറ്റി ഉച്ചരിച്ചത് തന്റെ വാക്പിഴവില്‍ ദുഃഖിച്ച് പൂന്താനം തല താഴ്‌ത്തിയിരുന്നു അതുകണ്ട് മേല്‍പ്പത്തൂര്‍ ഗൂഢമായി ആഹ്ലാദിച്ചു ആ ചുണ്ടില്‍ പരിഹാസ ചിരി വിടര്‍ന്നു ചുറ്റിനും നിന്നവരുടെ ചുണ്ടിലും അത് തത്തിക്കളിച്ചു.

ആ നിമിഷം ശ്രീകോവിലില്‍ മണിമുഴങ്ങി ഒട്ടൊരു ഹുങ്കാര താളത്തില്‍ ആ താളത്തിനൊപ്പം ഉയിര്‍ കൊണ്ടത് ഒരു അശരീരി ഞാന്‍ മരപ്രഭുവും ആണ് . തന്റെ പരമഭക്തനായ പൂന്താനത്തെ വാക്കുകള്‍കൊണ്ട് നോവിച്ച മേല്‍പ്പത്തൂരിന്‍ ധാര്‍ഷ്ട്യത്തെ ഭഗവാന്‍ തന്നെ സ്വയം തിരുത്തി പ്രതിരോധിച്ചു . ഞാന്‍ തന്നെയാണ് അമരപ്രഭു ഞാന്‍ തന്നെയാകും മരപ്രഭുവും ഭഗവാന്‍ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം പറയുകയായിരുന്നു മരണം ഇല്ലാത്തവരുടെ പ്രഭുവാണ് അമരപ്രഭു അതായത് ഒരിക്കലും നാശമില്ലാത്തവന്‍ എന്നാല്‍ മരപ്രഭുവോ? എപ്പോള്‍ വേണമെങ്കിലും നശിച്ചു പോകാവുന്നതും ഇത് രണ്ടും താന്‍ തന്നെയാണ് ഭഗവാന്റെ വെളിപാട്. അതോടെ ഗര്‍വിന്റെപത്തി താഴ്‌ത്തിയത് മേല്‍പ്പത്തൂര്‍ ആയിരുന്നു. ഇതിന്റെ ഓര്‍മയാണ് ഈ പ്രതിമ. ഈ പ്രതിമയുടെ ശില്പി ആലുവ രാമചന്ദ്രനാണ്.

Tags: guruvayoorguruvayur temple
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies