തിരുവനന്തപുരം: തിരുവനന്തപുരം പാളയത്തെ സർക്കാർ ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുള്ള പോസ്റ്റർ. മോദി ജനാധിപത്യത്തിന്റെ കൊലയാളി എന്നിങ്ങനെ അത്യന്തം അധിക്ഷേപകരമായ പരാമർശങ്ങളോടെയുള്ള പോസ്റ്റർ കോളേജിന് പുറത്താണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഡൽഹിയിലെ പാറ്റ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന പേരിലാണ് ദേശവിരുദ്ധ പോസ്റ്റർ പ്രദർശിപ്പിച്ചിരിക്കുന്നത്. അതേ സമയം, ഇത് വിദ്യാർത്ഥികളുടെ ക്രിയേറ്റിവിറ്റിയുടെ ഭാഗമാണെന്നാണ് പ്രിൻസിപ്പലിന്റെ പ്രതികരണം. അതീവ ലാഘവത്തോടെയായിരുന്നു പ്രിൻസിപ്പലിനറെ പ്രതികരണം. കോളേജ് അധികൃതരുടെ അറിവോടെയോയും അനുമതിയോടെയോയുമാണ് പോസ്റ്റർ എന്നാണ് വിവരം. പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.















