അഭയം നൽകിയത് ലക്ഷക്കണക്കിന് അഭയാർത്ഥികൾക്ക്; ബംഗ്ലാദേശിനെതിരെ പാകിസ്താൻ നടത്തിയത് കൊടും നരഹത്യയെന്ന് ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഭയം നൽകിയത് ലക്ഷക്കണക്കിന് അഭയാർത്ഥികൾക്ക്; ബംഗ്ലാദേശിനെതിരെ പാകിസ്താൻ നടത്തിയത് കൊടും നരഹത്യയെന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2021, 07:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പാകിസ്താന്റെ ബംഗ്ലാദേശ് അധിനിവേശ ശ്രമങ്ങളുടെ മുൻകാല ചരിത്രങ്ങൾ അക്കമിട്ട് നിരത്തി ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ യോഗത്തിലാണ് അഭയാർത്ഥി വിഷയങ്ങളും ബംഗ്ലാദേശിൽ പാകിസ്താൻ നടത്തിയ കൂട്ടക്കൊല കളുടെ ഭീകരതയും ഇന്ത്യ തുറന്നുകാട്ടിയത്.

അഭയാർത്ഥികളോട് ചരിത്രകാലം മുതൽ അനുഭാവം കാണിച്ച രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യാനന്തരം പാകിസ്താൻ ബംഗ്ലാദേശിനെ അടർത്തിമാറ്റാൻ നടത്തിയത് കൊടുംക്രൂരതയാണ്. ഇന്നും എല്ലാവിധത്തിലുള്ള ഒളി ആക്രമണങ്ങളും നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യ തുറന്നടിച്ചു. ഇന്ത്യക്കായി ഐക്യ രാഷ്‌ട്ര സഭ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് സഭയിൽ അഭയാർത്ഥികളെ ഇന്ത്യ ഏറ്റെടുത്ത മുൻകാല അനുഭവങ്ങൾ വിശദീകരിച്ചത്.

കിഴക്കൻ പാകിസ്താനെന്ന് പേരിട്ടാണ് ബംഗ്ലാദേശിനെ കീറിമുറിക്കാൻ ശ്രമിച്ചത്. ഇന്ത്യയെ മൂന്നായി വിഭജിക്കാനുള്ള ശ്രമമാണ് നടന്നത്. ശക്തമായ സൈനിക നീക്കത്തിലൂടെയാണ് പാകിസ്താന്റെ ഗൂഢതന്ത്രങ്ങൽ തകർത്തത്. അഭയാർ ത്ഥികളായ ലക്ഷക്കണക്കിന് ജനങ്ങളെയാണ് രക്ഷിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി.

അതിർത്തിയിലെ എല്ലാ സഹോദരരാജ്യങ്ങളേയും ജനങ്ങളേയും ഇന്ത്യ എന്നും സഹായിച്ചിട്ടേയുള്ളു. ചൈനയുടെ അധിനിവേശത്തിൽ സ്വന്തം നാട് വിടേണ്ടിവന്ന ടിബറ്റ് ബൗദ്ധസമൂഹത്തിന്റെ ഭാവി ഇന്നും ചോദ്യ ചിഹ്നമാണ്. ഭീകരതയാൽ പൊറുതിമുട്ടിയ ശ്രീലങ്ക ഒരു കാലത്ത് അനുഭവിച്ചത് വലിയ പ്രശ്‌നങ്ങളാണ്. റോഹിംഗ്യൻ ഇസ്ലാമിക ഭീകരതയാൽ മ്യാൻമറിലെ ജനങ്ങൾ പലായനം ചെയ്തു. ഏറ്റവും ഒടുവിൽ അഫ്ഗാനിലെ ജനങ്ങളെയടക്കം ഇന്ത്യ ഏറ്റെടുത്തുവെന്ന കണക്കുകളും തിരുമൂർത്തി നിരത്തി.

നൂറ്റാണ്ടുകൾക്ക് മുമ്പ് സൊറാസ്ട്രിയൻ സമൂഹത്തിനും ജൂതസമൂഹത്തിനും ഇന്ത്യയാണ് അഭയം നൽകിയത്. അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് അവരാരും ഭൂമിയിൽ അവശേഷിക്കില്ലായിരുന്നുവെന്നും തിരുമൂർത്തി ലോകരാഷ്‌ട്രങ്ങളെ ഓർമ്മിപ്പിച്ചു. ഇന്ത്യ എന്നും സൈനിക ശക്തിയേക്കാൾ സാംസ്‌കാരിക ബന്ധത്തിനാണ് ഊന്നൽ നൽകുന്നതെന്നും ഇനിയും അത് തുടരുമെന്നും തിരുമൂർത്തി ചൂണ്ടിക്കാട്ടി.

Tags: india-pak-UN
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies