ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസ്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അനുശോചനം രേഖരപ്പെടുത്തിയത്. ഇന്ത്യയുടെയും, ഫ്രാൻസിന്റെയും പ്രതിരോധ ബന്ധം ശക്തമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംയുക്ത സൈനിക മേധാവി, അദ്ദേഹത്തിന്റെ ഭാര്യ, മറ്റ് സേനാംഗങ്ങൾ എന്നിവരുടെ അപ്രതീക്ഷിത വിയോഗം അതിയായ ദു:ഖമുളവാക്കുന്നതാണ്. മരിച്ചവരുടെ കുടുംബങ്ങൾക്കും, ഇന്ത്യൻ കരസേനയ്ക്കും അശുശോചനം അറിയിക്കുന്നു. പകരംവയ്ക്കാനാകാത്ത നേതൃപാടവവും, ഇന്ത്യ- ഫ്രാൻസ് പ്രതിരോധ ബന്ധത്തിന് അദ്ദേഹം നൽകിയ പിന്തുണയും ഒരിക്കലും മറക്കില്ല- ഇമ്മാനുവൽ ലെനൈൻ ട്വീറ്റ് ചെയ്തു.
വൈകീട്ടോടെയാണ് ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്ത് മരിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഉച്ചയോടെയായിരുന്നു അദ്ദേഹവും ഭാര്യയും മറ്റ് സേനാംഗങ്ങളും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തമിഴ്നാട്ടിലെ കുനൂരിൽവെച്ച് അപകടത്തിൽപ്പെട്ടത്. സുലൂരിൽ നിന്നും വെല്ലിംഗ്ടണിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
Comments