സ്‌റ്റേഷനിൽ വനിത പോലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചിൽ ചവിട്ടി; കഞ്ചാവ് ലഹരിയിൽ നാട്ടിലും സ്‌റ്റേഷനിലും അക്രമം അഴിച്ച് വിട്ട് യുവാക്കൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌റ്റേഷനിൽ വനിത പോലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചിൽ ചവിട്ടി; കഞ്ചാവ് ലഹരിയിൽ നാട്ടിലും സ്‌റ്റേഷനിലും അക്രമം അഴിച്ച് വിട്ട് യുവാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 09:47 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തിൽ വനിത പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ ശക്തികുളങ്ങര കന്നിമേൽചേരി അയനിയിൽ വീട്ടിൽ സൂരജ് (23), സുഹൃത്ത് ശക്തികുളങ്ങര പഴമ്പള്ളിമഠത്തിൽ ശരത് (23) എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചോദ്യം ചെയ്തവരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയേയും ഇവർ ആക്രമിച്ചു. പോലീസ് ഉദ്യോഗസ്ഥയെ ചവിട്ടി വീഴ്‌ത്തിയ ശേഷം സ്‌റ്റേഷനിലുണ്ടായിരുന്ന ഫർണീച്ചറുകളും അക്രമിസംഘം തകർത്തു.

ചൊവ്വാഴ്ച രാത്രി അഞ്ചാലുംമൂട് ജംഗ്ഷനിലായിരുന്നു ആദ്യത്തെ സംഭവം. സ്‌കൂട്ടറിലെത്തിയ ഇരുവരും കഞ്ചാവ് ലഹരിയിലായിരുന്നു. ഇവരുടെ സ്‌കൂട്ടർ അഞ്ചാലുംമൂട്ടിൽ പൂക്കട നടത്തുന്ന അജിയുടെ കാറിൽ ഇടിച്ചു. ചോദ്യം ചെയ്ത അജിയെ യുവാക്കൾ സംഘംചേർന്നു മർദ്ദിച്ച് അവശനാക്കി. രക്ഷപെടാൻ ശ്രമിച്ച യുവാക്കളുടെ സ്‌കൂട്ടർ മറ്റൊരു വാഹനത്തിലും ഇടിച്ചു. തൃക്കരുവ സ്വദേശി ഉല്ലാസിന്റെ കാലിലും യുവാക്കൾ സ്‌കൂട്ടർ ഇടിപ്പിച്ചു. യുവാക്കളെ തടയാൻ ശ്രമിച്ച നാട്ടുകാരിൽ പലർക്കും ഇവരുടെ അടിയേറ്റു. ഒടുവിൽ പോലീസെത്തി ഏറെ ശ്രമപ്പെട്ടാണ് ഇവരെ പിടികൂടിയത്.

സ്റ്റേഷനിലെത്തിയതിന് പിന്നാലെ അക്രമകാരികളായ യുവാക്കളിലൊരാൾ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയേയും ആക്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ വനിതാ സിവിൽ പോലീസ് ഓഫീസർ അജിമോളെ യൂണിഫോമിൽ പിടിച്ചുവലിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു. പോലീസുകാരോട് വധഭീഷണി മുഴക്കിയ സംഘം സ്‌റ്റേഷനിലെ സാധനങ്ങളും തല്ലിത്തകർത്തു. അയ്യായിരത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. രണ്ട് പ്രതികളേയും ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags: ganja arrest
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies