6200 ലധികം ഗ്രാമങ്ങളിലെ 29 ലക്ഷം കർഷകർക്ക് ഗുണകരം; 9,800 കോടിയുടെ സരയൂ നഹർ ദേശീയ പദ്ധതി പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

6200 ലധികം ഗ്രാമങ്ങളിലെ 29 ലക്ഷം കർഷകർക്ക് ഗുണകരം; 9,800 കോടിയുടെ സരയൂ നഹർ ദേശീയ പദ്ധതി പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 12:14 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ:കർഷകർക്കൊപ്പമെന്ന കേന്ദ്ര സർക്കാർ വാഗ്ദാനം ഒന്നുകൂടി ഉറപ്പിച്ച് സരയൂ നഹർ ദേശീയ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങി.ഉത്തർ പ്രദേശിലെ ബൽറാംപൂരിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും.

98,00 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 14 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലം നൽകുന്ന പദ്ധതി കിഴക്കൻ യുപിയിലെ 6,200 ഗ്രാമങ്ങളിലെ 29 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യും. കിഴക്കൻ ഉത്തർ പ്രദേശിലെ ബഹ്‌റൈച്ച് ശ്രാവസ്തി,ബൽറാംപൂർ,ഗോരഖ്പൂർ,മഹാരാജ്ഗഞ്ച്,ഗോണ്ട,സിദ്ധാർത്ഥനഗർ,ബസ്തി,സന്ത് കബീർ നഗർ എന്നീ ഒൻപത് ജില്ലകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

പദ്ധതിയിലൂടെ കിഴക്കൻ യുപിയിലെ അഞ്ച് നദികളായ ഘഘര, സരയു, രപ്തി, ബംഗംഗ, രോഹിണി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു. ഇതിലൂടെ പദ്ധതി പ്രദേശത്തേക്ക് മുഴുവൻ ആവശ്യമായ ജല ലഭ്യത ഉറപ്പ് വരുത്താൻ കഴിയും. അഞ്ച് നദികളെ പരസ്പരം ബന്ധിപ്പിക്കുക വഴി ജലലഭ്യത ഉറപ്പ് വരുത്താനും കാർഷികാവശ്യങ്ങൾക്ക് അനുസരിച്ച് ജല ലഭ്യത ഉറപ്പ് വരുത്താനും കഴിയുമെന്നാണ് കണക്ക് കൂട്ടൽ.

1978 ൽ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും ബജറ്റ് പിന്തുണ ഇല്ലാതായതും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണവും പാതി വഴിക്ക് ഉപേക്ഷിക്കപ്പെടുകയാണ് ഉണ്ടായത്.

2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് വീണ്ടും ജീവൻ നൽകുകയായിരുന്നു.അദ്ദേഹത്തിന്റെ ശ്രമഫലമായി സരയൂ നഹർ ദേശീയ പദ്ധതിയെ സിഞ്ചായി യോജനയുടെ കീഴിലേക്ക് മാറ്റി പ്രവർത്തികൾ പുന:രാരംഭിച്ചു.തുടർന്ന് നാല് വർഷത്തിനുള്ളിൽ പദ്ധതി വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.പദ്ധതിയിലൂടെ പ്രദേശത്ത് ജലലഭ്യത ഉറപ്പ് വരുത്താൻ കഴിയുന്നതിലൂടെ കാർഷിക മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

Tags: Narendra ModiSaryu Nahar National project
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

Latest News

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies