പ്രിയങ്കാവാദ്രയുടെ സന്ദർശനത്തിന് മുന്നോടിയായി ഗോവയിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി :മുഖത്തടിയേറ്റപോലെ ഹൈക്കമാൻറ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രിയങ്കാവാദ്രയുടെ സന്ദർശനത്തിന് മുന്നോടിയായി ഗോവയിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി :മുഖത്തടിയേറ്റപോലെ ഹൈക്കമാൻറ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 05:21 pm IST
Facebook
Twitter
WhatsAppTelegram

പനാജി: പ്രിയങ്ക ഗാന്ധിയുടെ ഗോവ സന്ദർശനത്തിന് മുന്നോടിയായി സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ കൂട്ടരാജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗോവയിൽ എത്തുന്നത്. തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്നതിനായി മറ്റ് പാർട്ടികളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതാണ് പാർട്ടിയിൽ അഭിപ്രായ ഭിന്നത സൃഷ്ടിച്ചതും കൂട്ടരാജിക്ക് കാരണമായതും.

ഇന്ന് രാവിലെയോടെയാണ് പോർവോറിം നിയമസഭാ മണ്ഡലത്തിലെ നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെയ്‌ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. രാജിവെച്ച നേതാക്കൾ സ്വതന്ത്ര എംഎൽഎ രോഹൻ ഖൗണ്ടയെ പിന്തുണയ്‌ക്കുമെന്ന് അറിയിച്ചു. അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് വേണ്ട പ്രാധാന്യം നൽകുന്നില്ലെന്നാണ് രാജിവെച്ച നേതാക്കൾ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിക്കാൻ സമയമായിട്ടും പാർട്ടിയ്‌ക്ക് യാതൊരു താൽപര്യവുമില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഇത് കൂടാതെ, പാർട്ടിയിൽ ഇപ്പോഴുള്ള ചില നേതാക്കളുടെ മനസ്ഥിതി ശരിയല്ലെന്നും ആരോപണം ഉയരുന്നുണ്ട്.

നേതാക്കളുടെ കൂട്ടരാജി കോൺഗ്രസിന് വലിയ തിരിച്ചടിയാകും.  ദക്ഷിണ ഗോവയിലെ മുതിർന്ന പാർട്ടി നേതാവ് മൊറിനോ റിബെലോയുടെ രാജിയാണ് പാർട്ടിയെ ഏറെ ക്ഷീണിപ്പിക്കുക. പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടും, കർട്ടോറിം മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ അലിക്‌സോ റെജിനൽഡോ ലോറൻകോയ്‌ക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയതിൽ പ്രതിഷേധിച്ചാണ് മൊറിനോ റിബെലോ രാജിവെച്ചത്. പാർട്ടിയുടെ ഈ തീരുമാനത്തിൽ താൻ അസ്വസ്ഥനാണെന്ന് റിബെലോ പറഞ്ഞു.

‘കഴിഞ്ഞ നാലര വർഷമായി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിന്ന്, പാർട്ടിയ്‌ക്കെതിരെ പ്രവർത്തിച്ച നേതാവാണ് അലിക്‌സോ റെജിനൽഡോ ലോറൻകോ. കൂടാതെ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന മറ്റ് നേതാക്കൾക്ക് എതിരെ അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാളെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവാത്ത നിലപാടാണ്’ ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയ്‌ക്ക് നൽകിയ കത്തിൽ റിബെലോ കുറിച്ചു.

ഗോവ ഫോർവാർഡ് പാർട്ടി (ജിഎഫ്പി)യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതാണ് പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടാവാനുള്ള കാരണം. എന്നാൽ ജിഎഫ്പി കോൺഗ്രസിന് പിന്തുണ മാത്രമാണ് നൽകുന്നതെന്നാണ് ഗോവയിൽ കോൺഗ്രസിന്റെ ചുമല വഹിക്കുന്ന പി ചിദംബരം വിശദീകരിച്ചത്. കോൺഗ്രസിന് ജിഎഫ്പിയുമായി സഖ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവായ ദിനേഷ് ഗുണ്ടു റാവു, ജിഎഫ്പി നേതാക്കളായ വിജയ് സർദേശായി, ചോദങ്കർ എന്നിവരുമായി നാളെ കൂടിക്കാഴ്ച നടത്തും. കൂടാതെ ജിഎഫ്പി നേതാക്കളുടെ പിന്തുണയെ രാഹുൽ ഗാന്ധിയും സ്വാഗതം ചെയ്തിരുന്നു. ഇതും കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജിയ്‌ക്ക് കാരണമായി.

Tags: Priyanka Gandi
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies