29 ലക്ഷം കർഷകരുടെ സ്വപ്‌ന പദ്ധതി; 9,800 കോടി രൂപ ചിലവഴിച്ച സരയൂ നഹർ പദ്ധതി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

29 ലക്ഷം കർഷകരുടെ സ്വപ്‌ന പദ്ധതി; 9,800 കോടി രൂപ ചിലവഴിച്ച സരയൂ നഹർ പദ്ധതി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 07:30 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ കാർഷിക മേഖലയുടെ മുഖഛായ തന്നെ മാറ്റിയെഴുതുന്ന സരയൂ നഹർ ദേശീയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.ബൽറാംപൂരിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സ്വപ്‌ന പദ്ധതി രാജ്യത്തിന് സമർപ്പിക്കുക.98,00 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 14 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലം നൽകുന്ന പദ്ധതി കിഴക്കൻ യുപിയിലെ 6,200 ഗ്രാമങ്ങളിലെ 29 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യും.

കിഴക്കൻ ഉത്തർ പ്രദേശിലെ ബഹ്റൈച്ച് ശ്രാവസ്തി,ബൽറാംപൂർ,ഗോരഖ്പൂർ,മഹാരാജ്ഗഞ്ച്,ഗോണ്ട,സിദ്ധാർത്ഥനഗർ,ബസ്തി,സന്ത് കബീർ നഗർ എന്നീ ഒൻപത് ജില്ലകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.പദ്ധതിയിലൂടെ കിഴക്കൻ യുപിയിലെ അഞ്ച് നദികളായ ഘഘര, സരയു, രപ്തി, ബംഗംഗ, രോഹിണി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നു. ഇതിലൂടെ പദ്ധതി പ്രദേശത്തേക്ക് മുഴുവൻ ആവശ്യമായ ജല ലഭ്യത ഉറപ്പ് വരുത്താൻ കഴിയും. അഞ്ച് നദികളെ പരസ്പരം ബന്ധിപ്പിക്കുക വഴി ജലലഭ്യത ഉറപ്പ് വരുത്താനും കാർഷികാവശ്യങ്ങൾക്ക് അനുസരിച്ച് ജല ലഭ്യത ഉറപ്പ് വരുത്താനും കഴിയുമെന്നാണ് കണക്ക് കൂട്ടൽ.

1978 ൽ പദ്ധതിക്ക് തുടക്കമിട്ടെങ്കിലും ബജറ്റ് പിന്തുണ ഇല്ലാതായതും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണവും പാതി വഴിക്ക് ഉപേക്ഷിക്കപ്പെടുകയാണ് ഉണ്ടായത്.

2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് വീണ്ടും ജീവൻ നൽകുകയായിരുന്നു.അദ്ദേഹത്തിന്റെ ശ്രമഫലമായി സരയൂ നഹർ ദേശീയ പദ്ധതിയെ സിഞ്ചായി യോജനയുടെ കീഴിലേക്ക് മാറ്റി പ്രവർത്തികൾ പുന:രാരംഭിച്ചു.കർഷക ക്ഷേമത്തിനും ശാക്തീകരണത്തിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ദേശീയ പ്രാധാന്യമുള്ള ദീർഘകാല പദ്ധതികൾക്ക് മുൻഗണന നൽകാനുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയും പദ്ധതിയിൽ ആവശ്യമായ ശ്രദ്ധ ചെലുത്തി.

 

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ ഭാഗമായി പുതിയ കനാലുകൾ നിർമ്മിക്കുന്നതിനും പദ്ധതിയിലെ പ്രധാന തടസങ്ങൾ നികത്തുന്നതിനും മുമ്പുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നൂതനമായ പരിഹാരങ്ങൾ കണ്ടെത്തി.തുടർന്ന് നാല് വർഷത്തിനുള്ളിൽ പദ്ധതി വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.പദ്ധതിയിലൂടെ പ്രദേശത്ത് ജലലഭ്യത ഉറപ്പ് വരുത്താൻ കഴിയുന്നതിലൂടെ കാർഷിക മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

Tags: pm narendra modiSaryu Nahar National project
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies