ഓടികൊണ്ടിരിക്കുന്ന വാഹനം കത്തുന്നതെന്തുകൊണ്ട്? വീഡിയോ കാണാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓടികൊണ്ടിരിക്കുന്ന വാഹനം കത്തുന്നതെന്തുകൊണ്ട്? വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 03:47 pm IST
Facebook
Twitter
WhatsAppTelegram

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിച്ചു എന്ന വാർത്ത നാം നിരവധി തവണ കേട്ട് കഴിഞ്ഞു. എളുപ്പത്തിൽ തീ പിടിക്കാവുന്ന രീതിയിലല്ല വാഹനങ്ങൾ നിർമിക്കുന്നത്. എന്നിരുന്നാലും വാഹനത്തിലെ യാത്രക്കാരന്റെയോ ഡ്രൈവറുടെയോ അശ്രദ്ധ, കൈപ്പിഴവ്, സാങ്കേതിക തകരാർ എന്നിവ തീപിടിത്തത്തിനു കാരണമായേക്കാം. വാഹനത്തിന് അധികം പഴക്കം ഒന്നും വേണമെന്നില്ല. ചിലപ്പോൾ തീരെ കാലപ്പഴക്കം ഇല്ലാത്ത വാഹനങ്ങളും, യാതൊരു വിധ തകരാറുകൾ ഇല്ലാത്തവയും അപകടത്തിൽപ്പെറുണ്ട്. എത്ര പരിചയ സമ്പത്തുള്ള ഡ്രൈവറാണെങ്കിലും നിനച്ചിരിക്കാത്ത നേരത്തെത്തുന്ന ഈ അപകടത്തിൽ പതറിപ്പോകാറുണ്ട്. എങ്ങിനെയാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിക്കുന്നത്? വാഹനത്തിന് തീപിടിച്ചാൽ നാം എന്താണ് ചെയ്യേണ്ടത്?

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിക്കുന്നതിന്റെ പ്രധാന കാരണം ഷോർട്ട് സർക്യൂട്ടാണ്. വീടുകളിലും കെട്ടിടങ്ങളിലും ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, എങ്ങിനെയാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ഷോർട്ട് സർക്യൂട് ഉണ്ടാകുന്നത് ? ഇതിന്റെ ഉത്തരം ലളിതമാണ്. നാം മൊടിപിടിപ്പിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ തന്നെയാണ് ഇത്തരം അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നത്.

വാഹനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയ്‌ക്ക് അനുയോജ്യമായ വയറിംഗുകളാണ് വണ്ടികളിൽ ഉപയോഗിക്കുന്നത്. ഈ വയറിംഗുകൾക്ക് താങ്ങാനാകുന്നതിലും കൂടുതൽ വൈദ്യതി പ്രവഹിക്കുമ്പോഴാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നത്. വാഹനത്തിന്റെതല്ലാതെ പുറത്ത് നിന്ന് വാങ്ങി വെയ്‌ക്കുന്ന പവർ കൂടുതലുള്ള ലൈറ്റുകൾ, പവർ കൂടുതലുള്ള മ്യൂസിക് സിസ്റ്റം എങ്ങിനെയുള്ള എക്സ്രാ ഫിറ്റിങ്ങുകൾക്ക് കൂടുതൽ വൈദ്യുതി ആവശ്യമാണ്. എന്നാൽ ഇത് താങ്ങാനുള്ള കഴിവ് നമ്മുടെ വാഹനങ്ങളിലെ വയറിംഗിന് ഉണ്ടാകില്ല. ഇത്തരത്തിൽ അതിന് താങ്ങാനാവുന്നതിലും അധികം വൈദ്യുതി പ്രവഹിക്കുമ്പോൾ വയർ ചൂടാവുകയും, പതിയെ അതിന്റെ ഇൻസുലേഷൻ ഉരുകുകയും, വാഹനത്തിലെ മറ്റ് ലോഹ വസ്തുക്കളിൽ ഇത് മുട്ടി ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമ്പോൾ, വാഹനത്തിന്റെ എഞ്ചിന്റെ ഉള്ളിൽ കത്ത് പിടിക്കുകയും, വലിയ ദുരന്തങ്ങൾക്ക് ഇത് കാരണമാകുകയും ചെയ്യുന്നു. എഞ്ചിൻ റൂമിലുണ്ടാകുന്ന ചെറിയ സ്പാർക്ക് പോലും വലിയ തീപിടിത്തത്തിലേയ്‌ക്ക് നയിച്ചേക്കാം…

കൂടാതെ സീലു പൊട്ടിയതും കൃത്യവുമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്‌സർക്യൂട്ടിന് കാരണമാകാം. പ്ലാസ്റ്റിക്കും, റബ്ബറും ഉപയോഗിച്ചാണ് എഞ്ചിൻ റൂമിലെ പല വസ്തുക്കളും നിർമ്മിച്ചിരിക്കുന്നത്. ഇവയ്‌ക്ക് തീപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതാണ് എഞ്ചിൻ റൂമിലെ കാര്യം. ഇന്ധനം പ്രവഹിക്കുന്ന വഴിയിലെ തകരാറും നമ്മെ അപകടത്തിലേയ്‌ക്ക് നയിക്കും. ഫ്യൂവൽ ലൈനിൽ തകരാറുള്ളപ്പോൾ വാഹനങ്ങളിൽ നിന്ന് കുറച്ച് കുറച്ചായി ഇന്ധനം പുറത്തേയ്‌ക്ക് പോകും. പുറമെ നിന്ന് ഉണ്ടാകുന്ന ചെറിയ തീപ്പൊരി പോലും പുറത്തേയ്‌ക്ക് ഒഴുകിയ ഇന്ധനത്തിൽ തട്ടി നമ്മെ അപകടത്തിലാക്കും. ഫ്യൂവൽ ഇഞ്ചക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ചോരാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിൽ പുറത്തുവരുന്ന ഇന്ധനം ഇഗ്‌നീഷ്യൻ സോഴ്‌സുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കും. കൂടാതെ ശരിയായി ബന്ധിപ്പിക്കാത്ത ബാറ്ററി, സ്റ്റാർട്ടർ, എന്തിന് സ്റ്റീരിയോ വരെ ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം.

വാഹനത്തിന് തീപിടിക്കും മുൻപ് നമ്മുക്ക് ലഭിക്കുന്ന സൂചനകൾ എന്തെല്ലാമാണ്?

ഇത്തരത്തിൽ തീപിടിക്കുന്നതിന് മുൻപ് നമുക്ക് വാഹനം തന്നെ തരുന്ന സൂചനകളിൽ ഒന്നാണ് ബോണറ്റിൽ നിന്നും ഉയരുന്ന പുക. എഞ്ചിൻ റൂമിൽ തീപ്പൊരി ഉണ്ടായാൽ, ബോണറ്റിൽ നിന്നും പുക വരുന്നത് കാണാൻ സാധിക്കും. മാത്രമല്ല, എഞ്ചിന്റെ താപനില ഉയരുന്നതായും കാണിക്കും.
എന്നാൽ ചില സന്ദർഭങ്ങളിൽ ഉയർന്ന താപനില കാണിക്കുന്നതിന് മുമ്പ് തന്നെ പുക ഉയരുന്ന സാഹചര്യമുണ്ട്. ചിലപ്പോൾ എസി വെന്റിൽ നിന്നും പുക ഉയരും.

എന്നാൽ എഞ്ചിൻ റൂമിൽ തീപിടിച്ചാൽ എപ്പോഴും എസി വെന്റിൽ നിന്നും പുക ഉയരണമെന്നില്ല. ചിലപ്പോൾ, നിറമോ, മണമോ ഇല്ലാത്ത കാർബൺ മൊണോക്‌സൈഡാകും വരിക. ഇത് നാം ശ്വസിച്ചാൽ പതിയെ അബോധാവസ്ഥയിലേയ്‌ക്ക് പോകുകയും മരണം വരെ സംഭവിക്കുകയും ചെയ്‌തേക്കാം.

ഇനി ഇത്തരം അപകടാവസ്ഥ ഉണ്ടായാൽ നാം എന്ത് ചെയ്യണമെന്ന് നോക്കാം.

ബോണറ്റിൽ നിന്ന് പുക ഉയരുന്നതാണ് ആദ്യ സൂചന എന്ന് പറഞ്ഞല്ലോ, ഇത് കണ്ട ഉടൻ തന്നെ വാഹനം നിർത്തി വണ്ടിയിൽ നിന്നും പുറത്ത് കടക്കണം. വണ്ടി സഡൺ ബ്രേക്ക് ഇട്ട് , പിന്നിൽ നിന്ന് വരുന്ന വാഹനത്തിന് കൂടി അപകടമുണ്ടാക്കാതെ സുരക്ഷിതമായി വശങ്ങളിലായി നിർത്തി വാഹനത്തിൽ നിന്നും പുറത്തിറങ്ങണം.

വാഹനത്തിൽ നിന്നും സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്‌ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം വിഷമയമായ വായു പ്രവഹിക്കാം, അത് നിങ്ങളുടെ ജീവനു തന്നെ അപകടം വരുത്താം. ബോണറ്റിനകത്താണു തീപിടിക്കുന്നതെങ്കിൽ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അതു തീ കൂടുതൽ പടരാൻ കാരണമാകും. കൂടുതൽ ഓക്‌സിജനുമായി കോണ്ടാക്റ്റിൽ എത്തുന്നതാണ് ഇതിനു കാരണം.

തീപിടിച്ച വാഹനം ഒരു പെട്രോൾ അല്ലെങ്കിൽ ഡീസൽ ബോംബിന് സമമാണ്. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. വാഹനം വലിയ രീതിയിൽ കത്തി തുടങ്ങിയാൽ ഒരു കാരണവെശാലും വാഹനത്തിന്റെ സമീപത്തേയ്‌ക്ക് പോകരുത്. ഉടൻ തന്നെ അഗ്നിരക്ഷ സേനയുടെ സഹായം തേടുക. അതേസമയം വാഹനത്തിൽ തീപിടിച്ചിട്ടില്ല പുക മാത്രമാണ് ഉയരുന്നതെങ്കിൽ, ബോണറ്റ് തുറന്ന് സ്പാർക്ക് അണക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണം.

വാഹനം തീപിടിക്കാനുള്ള സാഹചര്യങ്ങൾ ഒരു പരിധി വരെ സൃഷ്ടിക്കുന്നതും നമ്മൾ തന്നെയാണ്. ഇത് തടയുന്നതിനായി കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു നൽകണം. മികച്ചൊരു മെക്കാനിക്കിന് മാത്രമേ വാഹനത്തിന്റെ ശരിയായ അവസ്ഥ മനസിലാക്കാൻ കഴിയൂ. ചിലപ്പോൾ വാഹനത്തിന്റെ ഇലക്ട്രിക്കൽ പാർട്ടുകൾ മാറ്റേണ്ടതായിട്ടുണ്ടാകും. മറ്റു ചിലപ്പോൾ നാം നിസാരം എന്നു കരുതി അവഗണിക്കുന്ന കാര്യങ്ങളായിരിക്കും വലിയ അപകടത്തിലേക്ക് വഴിതെളിക്കുക.

Tags: car_modificationSHORT CIRCUIT
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies