മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2026, 10:00 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നെടുമ്പാശേരിയില്‍ ഗോപികയുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ വാഹനാപകടക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യഹര്‍ജികളിന്മേലുള്ള വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷനും മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകനും ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. മൂത്രവും രക്തവും പരിശോധിച്ചതില്‍ പ്രതികള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

വാഹനത്തിന്റെ ഇലക്ട്രോണിക് ഡാറ്റ റെക്കോര്‍ഡര്‍ (ഇഡിആര്‍) പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും ഇതിലൂടെ അപകടത്തിന്റെ ആഘാതം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നും അറിയിച്ചു. സുഹൈല്‍ മദ്യപിച്ചിരുന്നുവെന്ന് അറിയാമായിരുന്നിട്ടും വാഹനം ഓടിക്കുന്നതില്‍നിന്ന് രണ്ടും മൂന്നും നാലും പ്രതികള്‍ പിന്തിരിപ്പിച്ചില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും രണ്ടുദിവസത്തെ കസ്റ്റഡി കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രതികളുടെ ജാമ്യാപേക്ഷയെ ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകനും എതിര്‍ത്തു. അപകടത്തിന് ശേഷം പ്രതി ‘എന്റെ ബാപ്പ കേസ് നോക്കിക്കോളും’ എന്ന് പറഞ്ഞതായി അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മുന്‍പ് ഏതെങ്കിലും കേസ് പിതാവ് ഇടപെട്ട് ഒതുക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും 24 മണിക്കൂറിലധികം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിട്ടില്ലെന്നും ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം ആവശ്യപ്പെട്ടത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കഴിഞ്ഞ ഒരാഴ്ചയായി വലിയ ചര്‍ച്ചയായ മറ്റൊരു വാര്‍ത്തയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് അപകടം വലിയ വാര്‍ത്തയാക്കിയതെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. നരഹത്യാക്കുറ്റം ചുമത്താന്‍ ആവശ്യമായ കുറ്റം എന്താണെന്നും അമിതവേഗത്തിലായിരുന്നു വാഹനമെന്നതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതോടെയാണ് ജാമ്യാപേക്ഷകളില്‍ ശനിയാഴ്ച വിധി പറയാന്‍ കോടതി മാറ്റിയത്.

Tags: verdictNedumbaseryminicooper accidentbail application
Share
Tweet
SendShare

More News from this section

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies