ഇവിടെ മൊബൈലും ഇല്ല; ഇന്റർനെറ്റും ഇല്ല; വല്ലാത്ത സ്ഥലം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇവിടെ മൊബൈലും ഇല്ല; ഇന്റർനെറ്റും ഇല്ല; വല്ലാത്ത സ്ഥലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 04:43 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണം, വായൂ എന്നിവയായിരുന്നു മനുഷ്യന് ഒരു കാലം വരെ അവശ്യവസ്തുക്കൾ. എന്നാൽ ഇന്ന് സ്ഥിതി മാറി , മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാതെ ആളുകൾക്ക് ജീവിക്കാൻ വയ്യെന്നായി. എന്നാൽ ഇത്തരത്തിലുള്ള യാതോരു ഹൈ-ടെക്ക് സംവിധാനങ്ങളില്ലാത്ത ഒരു സ്ഥലത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സ്മാർട്ട് ഫോണിലും ഇന്റർനെറ്റിലും കുടിങ്ങിക്കിടക്കാത്ത ഒരു കൂട്ടം ‘മനുഷ്യർ’ താമസിക്കുന്ന ഒരിടം ഭൂമിയിലുണ്ട്. അറിയാം ഒരു കൊച്ചു ദ്വീപിന്റെ കാണാവിശേഷങ്ങൾ…….

ആളുകൾക്ക് അധികം പരിചയമില്ലാത്ത, അധികമാർക്കും പ്രവേശനമില്ലാത്ത ഹവായിലെ ഒരു കൊച്ച് ദ്വീപാണ് സ്ഥലം. പേര് നിഹൗ ദ്വീപ്. നൂറിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ ദ്വീപിന്റെ പല കാര്യങ്ങളും കേൾക്കുന്നവരിൽ ആശ്ചര്യമുണർത്തുന്നതാണ്. ദിവസം മുഴുവൻ ഇന്റർനെറ്റിൽ വിലസുന്ന നമ്മൾക്ക് ഇത് ഇല്ലാതെ പറ്റില്ല. എന്നാൽ ഈ ദ്വീപിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല. അതുമാത്രമല്ല ഇവിടെ പോലീസ് സ്റ്റേഷനോ, ആശുപത്രിയോ ഒന്നും തന്നെയില്ല. ഇവിടുത്തുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് മഴവെള്ളത്തെയാണ്. സൂര്യപ്രകാശം സൗരോർജ്ജമായി ഉപയോഗിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇവർ പ്രകൃതിയോട് ഇണങ്ങിയാണ് ജീവിക്കുന്നത്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും നിഹൗ ദ്വീപ് ഇങ്ങനെയൊക്കെയാണ്….

മൊബൈൽ ഫോണിലോ, ഇന്റർനെറ്റിലോ നിഹൗ ദ്വീപുകാരുടെ ജീവിതം കുടുങ്ങി കിടക്കുകയല്ല. എന്നാൽ ജനസംഖ്യ തീരെ കുറവായതിനാൽ നമ്മൾക്കുള്ള പല സൗകര്യങ്ങളും ഈ ദ്വീപിലില്ല. എന്തിനധികം പറയുന്നു, ആവശ്യത്തിനുള്ള റോഡുകൾ പോലും ഇവിടെയില്ല. ഇവിടുത്തുകാർ യാത്രയ്‌ക്കായി ആശ്രയിക്കുന്നത് സൈക്കിളാണ്.

നിഹൗ നിവാസികൾക്ക് പുറം ലോകമായും അധികം ബന്ധമില്ല. ഇവിടേയ്‌ക്ക് അധികം ആരും എത്തിപ്പെടാറുമില്ല. അതുകൊണ്ടു തന്നെ പ്രകൃതിയുടെ മനോഹാരിതയ്‌ക്കും സംസ്‌കാരത്തിനും നിഹൗ ദ്വീപിന്റെ പൈതൃകത്തിനും യാതൊരു കോട്ടവും തട്ടിയിട്ടില്ല. മാത്രമല്ല, വംശനാശഭീഷണി നേരിടുന്ന വിരവധി ജീവജാലങ്ങളും ഇവിടെ വസിക്കുന്നു. ഇവിടുത്തുകാരുടെ പ്രധാന ഉപജീവനമാർഗം മീൻപിടുത്തവും വേട്ടയാടലുമാണ്. വെറും 180 കിലോമീറ്റർ മാത്രമാണ് ദ്വീപിന്റെ വിസ്തൃതി.

നിഹൗ ദ്വീപിന് പിന്നിലെ മറ്റൊരു വിസ്മിയിപ്പിക്കുന്ന കഥ കേട്ടാലോ?

ഒരിക്കൽ, എലിസബത്ത് സിൻക്ലെയർ എന്ന വിദേശ വനിത നിഹൗ ദ്വീപിലെത്തി. ദ്വീപിന്റെ സൗന്ദര്യം അവരെ വല്ലാതെ ആകർഷിച്ചു. അങ്ങനെ ആ വിദേശ വനിത പതിനായിരം ഡോളറിന് അന്നതെ ഹവായിയൻ രാജാവിൽ നിന്ന് സ്വന്തമാക്കിയതാണ് ഈ ദ്വീപ്. ആ ദ്വീപ് വിൽക്കുമ്പോൾ അവിടുത്തെ നിവാസികളെ സംരക്ഷിക്കണമെന്ന നിബന്ധനമാത്രമാണ് രാജാവ് മുന്നോട്ട് വെച്ചത്. ആ വാക്ക് എലിസബത്ത് സിൻക്ലെയറിന്റെ വംശം ഇന്നും പാലിക്കുന്നു. ദ്വീപുകാരുടെ സംരക്ഷണത്തിന്റെ ഭാഗമായാണ് ഇവിടേയ്‌ക്ക് ആർക്കും പ്രവേശനമില്ലാത്തത്.

ദ്വീപിലെ മറ്റൊരു പ്രത്യേകത ഇവിടുത്തുകാരുടെ ഭാഷയാണ്. ലോകത്ത് പ്രത്യേക തരം ഹവായിയൻ ഭാഷ സംസാരിക്കുന്ന ഒരോയൊരു സ്ഥലമാണ് ഇവിടം. മാത്രമല്ല ഇവിടെത്തുകാർ വിശേഷിപ്പിച്ചെടുത്ത പ്രാദേശിക ഭാഷയും ഇവിടെ പ്രചാരത്തിലുണ്ട്.

കൗതുകങ്ങളുടെ മായാകാഴ്ചകൾ അവസാനിക്കുന്നില്ല. മനുഷ്യരാശിയുടെ ചിന്തയ്‌ക്കും സങ്കൽപ്പങ്ങൾക്കും അപ്പുറം നിൽക്കുന്ന ധാരാളം സ്ഥലങ്ങൾ ഇന്നും ഭൂമിയിലുണ്ട്. ഒരു പിടി പച്ച മനുഷ്യർ ഭൂമിയുടെ യഥാർത്ഥ സംരക്ഷകരായി വസിക്കുന്ന അനേകം പ്രദേശങ്ങൾ.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies