മലപ്പുറം: സി.പി.എം നേതാവായ അദ്ധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര സി.പി.എം ഏരിയാ കമ്മിറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. സുകുമാരൻ മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്നാണ് നടപടി.
അദ്ധ്യാപകനെതിരെ പോക്സോ നിയമപ്രകാരമാണ് കേസുകളെടുത്തത്. സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളേജിലെ സെക്രട്ടറിയും അദ്ധ്യാപകനുമാണ് സുകുമാരൻ.
നാല് വിദ്യാർത്ഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പോലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. മജിസ്ട്രേറ്റിന് മുൻപാകെ വിദ്യാർത്ഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
Comments