ധീരയോദ്ധാക്കളുടെ മരണത്തിൽ രാജ്യം മുഴുവൻ ദുഃഖിച്ചപ്പോൾ പ്രിയങ്ക വാദ്ര ഗോവയിൽ നാടോടി നൃത്തം ചെയ്യുകയായിരുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധീരയോദ്ധാക്കളുടെ മരണത്തിൽ രാജ്യം മുഴുവൻ ദുഃഖിച്ചപ്പോൾ പ്രിയങ്ക വാദ്ര ഗോവയിൽ നാടോടി നൃത്തം ചെയ്യുകയായിരുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 04:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 12 സൈനികർ വീരമൃത്യുവരിച്ചതിൽ രാജ്യം മുഴുവൻ ദുഃഖിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ ഗോവയിൽ നൃത്തം ചെയ്ത് ആഘോഷിക്കുകയായിരുന്നുവെന്ന് ബിജെപി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയെ ലക്ഷ്യമിട്ടുകൊണ്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ദാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം പ്രവൃത്തികൾ ചെയ്തതിൽ കോൺഗ്രസിന് സ്വയം ലജ്ജ തോന്നുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തിന്റെ വീര യോദ്ധാക്കളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. എന്നാൽ ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള സൈനികരുടെ സംസ്‌കാരച്ചടങ്ങുകൾ നടത്തുന്ന ദിവസം തന്നെ പ്രതിപക്ഷ പാർട്ടികൾ ആഘോഷ പരിപാടികൾ നടത്തി. ഈ രാജ്യത്ത് ജീവിക്കുന്നവരാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തത് എന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ എല്ലാവരും കണ്ടുകാണണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 60 വർഷം ഇന്ത്യ ഭരിച്ചത് ഒരു പാർട്ടിയാണ്. അതിൽ 55 വർഷവും ഭരണം നടത്തിയത് ഒരേ കുടുംബം തന്നെ. അവർ സൈനികരുമായി അടുത്ത് ഇടപഴകാനോ രാജ്യം സംരക്ഷിക്കുന്നവരുടെ കഷ്ടതകൾ മനസിലാക്കാനോ ശ്രമിച്ചില്ല. സന്ധിസംഭാഷണങ്ങളിൽ അവർ പരാജയപ്പെട്ടപ്പോൾ യുദ്ധ ഭൂമിയിൽ നമ്മുടെ സൈനികർ വിജയം കൈവരിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരുടെ സംസ്‌കാര ചടങ്ങുകൾ നടന്ന ദിവസം ഗോവയിൽ പ്രിയങ്ക വാദ്ര തെഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. മോർപിർള ഗ്രാമത്തിൽ ഗ്രാമീണർക്കൊപ്പം നൃത്തം ചെയ്തായിരുന്നു പ്രിയങ്കയുടെ പ്രചാരണം. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സൈനിക മേധാവിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാതെ പ്രതിപക്ഷ നേതാക്കൾ ആഘോഷിക്കുകയാണ് എന്ന വിമർശനങ്ങളാണ് ഉയർന്നത്.

Tags: Gen Bipin Rawat
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies