ക്വെറ്റ്സാൽകോട്ട്ലസ് , പേരു കേട്ടാൽ അൽപ്പം ഞെട്ടൽ ഉണ്ടാകുമെങ്കിലും ആള് ഒരു സാധു പക്ഷിയാണ് . ഭൂമിയിൽ ജീവിച്ചിരുന്നതിൽ പറക്കാൻ കഴിയുന്ന ഏറ്റവും വലിയ ജീവിയെന്ന ബഹുമതിയുള്ള അപൂർവ്വ പക്ഷി . നേരത്തെ ഇത്തരം റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും പുതിയ ഗവേഷണം ഇത് കൂടുതൽ വ്യക്തമാക്കുന്നു . ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പറക്കുന്ന ജീവിയായിരുന്നു ടെറോസോർ ക്വെറ്റ്സാൽകോട്ട്ലസ്.
സൊസൈറ്റി ഓഫ് വെർട്ടെബ്രേറ്റ് പാലിയന്റോളജി പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് അനുസരിച്ച്, ഇതിനു 12 മീറ്റർ നീളമുള്ള ചിറകുകൾ ഉണ്ടായിരുന്നു . ഇതാണ് പറക്കാൻ സഹായിച്ചിരുന്നത് . വംശനാശം സംഭവിച്ച ഇതിന്റെ അസ്ഥികൾ വായുവിൽ 2.4 മീറ്റർ ചാടി പറക്കാനും സഹായിച്ചിരുന്നതായി പുതിയ ഗവേഷണം തെളിയിക്കുന്നു .
ഇത്രയും വലിയ ജീവി എങ്ങനെ പറക്കുന്നു എന്നത് പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരിൽ അത്ഭുതം ജനിപ്പിച്ചിരുന്നു . അതിനാണ് ഇപ്പോൾ ഉത്തരം കിട്ടിയതെന്ന് ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ വെർട്ടെബ്രേറ്റ് പാലിയന്റോളജി കളക്ഷനുകളുടെ ഡയറക്ടർ മാത്യു ബ്രൗൺ പറഞ്ഞു.
ഒരു ഫൈറ്റർ ജെറ്റ് പോലെയാണ് ഈ ജീവി പറന്നതെന്ന് ബ്രൗണിന്റെ സംഘം കണ്ടെത്തി. കൂറ്റൻ ചിറകുകൾ പറത്തുന്നതിന് മുമ്പ് ഇതിന് നിലത്തു നിന്ന് 2.4 മീറ്റർ അകലെ എത്താൻ കഴിയും . ടെക്സാസിലെ ബ്രൂസ്റ്റർ കൗണ്ടിയിൽ ബിഗ് ബെൻഡ് നാഷണൽ പാർക്കിൽ നിന്നാണ് ഈ ജീവിയുടെ അസ്ഥികൾ കണ്ടെത്തിയത് .














