ഡാകിനിയുടെ ലുട്ടാപ്പിയല്ലിത്; ഇവൻ ലോക റെക്കോർഡ് നേടിയ റോൾഫ് ബക്ക്‌ഹോൾസ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡാകിനിയുടെ ലുട്ടാപ്പിയല്ലിത്; ഇവൻ ലോക റെക്കോർഡ് നേടിയ റോൾഫ് ബക്ക്‌ഹോൾസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 07:31 pm IST
FacebookTwitterWhatsAppTelegram

കമ്മലിടുന്നവരും മൂക്കുത്തിയണിയുന്നവരുമുണ്ട് നമുക്ക് ചുറ്റും.. കാതിൽ നാലും അഞ്ചും ദ്വാരങ്ങളുണ്ടാക്കി കമ്മലണിഞ്ഞ് നടക്കുന്നവരുമുണ്ട്. അത്തരക്കാരിൽ നമ്മുടെ നോട്ടം കുറച്ചധികം സമയം നീണ്ടുനിൽക്കും. കാതിൽ എത്ര കമ്മലിട്ടിട്ടുണ്ടെന്ന് എണ്ണിക്കഴിഞ്ഞായിരിക്കും ചിലപ്പോൾ അവരുടെ മുഖത്ത് നിന്ന് നോട്ടമെടുക്കുക. അങ്ങനെയുള്ളവർക്ക് തീർത്തും കൗതുകമാകുന്ന ഒരു മനുഷ്യനുണ്ട്. മുഖത്ത് എണ്ണിയാൽ തീരാത്ത ദ്വാരങ്ങളും അതിൽ കമ്മിലുകളുമിട്ട് നടക്കുന്ന റോൾഫ് ബക്ക്‌ഹോൾസ്..

ശരീരത്തിൽ രൂപമാറ്റം വരുത്തി ലോകപ്രശസ്തരായ നിരവധി പേരുണ്ട്. അവരിൽ നിന്നും റോൾഫ് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് ചോദിച്ചാൽ ഏറ്റവും കൂടുതൽ തവണ ശാരീരിക മാറ്റങ്ങൾ വരുത്തിയ വ്യക്തിയാണ് റോൾഫ്. അതുവഴിയാണ് ജർമൻ സ്വദേശിയായ റോൾഫിനെ ഗിന്നസ് ലോക റെക്കോർഡും തേടിയെത്തുന്നത്.

ദ്വാരങ്ങൾ മാത്രമല്ല, ടാറ്റുകളും മുഴകളും ശരീരത്തിനുള്ളിൽ ഘടിപ്പിച്ച മാഗ്നെറ്റിക്കുകളും എല്ലാം ചേർന്നതാണ് ഇന്നത്തെ റോൾഫ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആകർഷകങ്ങളിൽ ഒന്ന് തലയിലെ കൊമ്പുകളാണ്. ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെയല്ലാതെ എടുത്തുമാറ്റാൻ കഴിയാത്ത രണ്ട് കൊമ്പുകൾ. ഒന്നരലക്ഷത്തോളം രൂപ ചിലവിലാണ് റോൾഫ് ഇത് നടപ്പിലാക്കിയത്. 62കാരനായ ഇദ്ദേഹം തന്റെ ശരീരത്തിൽ ആദ്യമായി ടാറ്റൂ അടിക്കാനാണ് ആരംഭിച്ചത്. ആദ്യ ടാറ്റൂ 40-ാം വയസിൽ ചെയ്തു. അവിടന്നങ്ങോട്ട് ഇതൊരു കലാപരിപാടിയാക്കി മാറ്റിയ അദ്ദേഹം ഇതിനോടകം 90 ശതമാനം ശരീരഭാഗങ്ങളും പച്ചകുത്തി കഴിഞ്ഞു. ഇതിൽ തന്റെ കൈപ്പത്തിക്കുള്ളിൽ നടത്തിയ ടാറ്റൂവാണ് ഏറ്റവുമധികം തന്നെ വേദനിപ്പിച്ചതെന്നും റോൾഫ് പറയുന്നു.

ടെലികോം കമ്പനിയിലെ ഐടി ജോലിക്കാരനായ റോൾഫ് 550ലധികം രൂപമാറ്റങ്ങൾ ശരീരത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് കണക്ക്. തലമാത്രം എടുത്തുനോക്കിയാൽ എണ്ണിയാൽ തീരാത്ത തുളകൾ കാണാം. രണ്ടായി പിളർത്തിയ നാവിലും ചുണ്ടുകൾക്ക് ചുറ്റും ചെറുതും വലുതുമായ തുളകളും അതിന് ഇണങ്ങുന്ന സ്‌റ്റെഡ്ഡുകളും റോൾഫ് അണിഞ്ഞിട്ടുണ്ട്. ഇത്തരത്തിലാണ് പുരികങ്ങളും അലങ്കരിച്ചിരിക്കുന്നത്. രണ്ട് പുരികങ്ങൾക്ക് ചുറ്റുമായി 37 ദ്വാരങ്ങളുണ്ട്. മൂക്കിന്റെ ഇരുവശങ്ങളും മുൻവശവും വെറുതെവിട്ടില്ല. നെറ്റിയുടെ മദ്ധ്യഭാഗത്തായും രണ്ട് തുളകൾ ഇട്ടിട്ടുണ്ട്. കാതിൽ എവിടെയൊക്കെ സ്ഥലമുണ്ടോ അവിടെയല്ലാം ദ്വാരങ്ങളും ചെറുതും വലുതുമായ സ്‌റ്റെഡ്ഡുകളും അണിഞ്ഞിട്ടുണ്ട്. കൃഷ്ണമണി ഒഴികെ കണ്ണുകളിൽ മുഴുവനായും പച്ചകുത്തിയ റോൾഫിന്റെ തലയിലെ രണ്ട് കൊമ്പുകൾ കൂടിയാകുമ്പോൾ സമ്പൂർണം. തന്റെ പുറംമോടി മാത്രമാണ് ഇതിലൂടെ മാറ്റിയതെന്നും അകത്തുള്ള മനുഷ്യൻ മാറിയിട്ടില്ലെന്നുമാണ് ഇതെല്ലാം ചെയ്തുതീർത്ത റോൾഫിന്റെ പ്രതികരണം.

ആകെ അഞ്ഞൂറിലധികം തുളകൾ ശരീരത്തിൽ ഇട്ടിട്ടുള്ള റോൾഫിന്റെ കൈയിൽ ആറ് മുഴകളും തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഇരുന്നൂറിലധികവും മുഖത്താണ്. തന്റെ സ്വകാര്യ അവയവത്തിലും ദ്വാരങ്ങളിട്ടുണ്ടെന്നും അടുത്തിടെ റോൾഫ് വെളിപ്പെടുത്തിയത്. 2010ലാണ് റോൾഫിനെ ഗിന്നസ് തേടിയെത്തുന്നത്. ഏറ്റവുമധികം തുളകളിട്ട പുരുഷനെന്ന ബഹുമതി. അംഗീകാരം ലഭിച്ചതിന് ശേഷം വീണ്ടും ഇത്തരം കാര്യങ്ങളിൽ കൂടുതൽ തൽപരനാകുകയായിരുന്നു റോൾഫ്. തന്റെ 62-ാം വസയസിലും എന്തെല്ലാം ശരീരമാറ്റങ്ങൾ വരുത്താമെന്ന ചിന്തയിലാണ് റോൾഫ്. കാണുന്നവർക്ക് ചില വട്ടുകളുടെ ഭാഗമായി ഇതൊക്കെ തോന്നാമെങ്കിലും റോൾഫിനെ സംബന്ധിച്ചിടത്തോളം ഇത് ജീവിതമാണ്. ഈ വട്ടുകളാണ് റോൾഫിന്റെ സന്തോഷവും ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നതും.

Tags: Guinness World Record
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies