സ്വപ്നങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിലും; അന്ധരും സ്വപ്നം കാണും; സ്വപനങ്ങളെക്കുറിച്ച് കൂടുതലറിയാം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്വപ്നങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിലും; അന്ധരും സ്വപ്നം കാണും; സ്വപനങ്ങളെക്കുറിച്ച് കൂടുതലറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 02:09 pm IST
FacebookTwitterWhatsAppTelegram

ഉറക്കത്തിലേർപ്പെട്ട നാം ഉണരുന്നതിന് മുമ്പായി സഞ്ചരിക്കുന്ന അവിസ്മരണീയമായ ഒരു യാത്രയാണ് സ്വപ്നം. ശാസ്ത്രലോകത്തിന് ഇതുവരെയും പൂർണമായും പിടികിട്ടാത്ത പ്രക്രിയ.. ഉറക്കത്തിനും ഉണർവിനും ഇടയിലെ ചെറിയ യാത്രയെക്കുറിച്ച് നാം കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ ചില വിശേഷങ്ങളിതാ.. എപ്പോഴാണ് നാം സ്വപ്നങ്ങൾ കാണുന്നത്..?

ആഴമേറിയ ഉറക്കത്തിൽ നമ്മുടെ തലച്ചോറ് പൂർണമായും പ്രവർത്തന രഹിതമാകുമ്പോൾ മാനസിക പ്രവർത്തനങ്ങളും നിലയ്‌ക്കുന്നു. ബോധം കെട്ടുള്ള ഈ ഉറക്കത്തിനിടയ്‌ക്ക് നാം നേരിയ മയക്കത്തിലേക്ക് കടക്കും. മനസ് ചെറിയ തോതിൽ ഉണരുന്ന അവസ്ഥയാണിത്. ഈ വേളയിലുണ്ടാകുന്ന മനസിന്റെ കളികളാണ് സ്വപ്‌നം..

മനസിന്റെ യാത്രയെന്നും ഇതിനെ വിളിക്കാം. ഉറങ്ങാൻ കിടന്നയുടനെയോ അല്ലെങ്കിൽ ഉണരുന്നതിന് മുമ്പോ ആയിരിക്കാം മിക്കപ്പോഴും സ്വപ്നങ്ങൾ നമ്മേ തേടിയെത്തുന്നത്. ഒരുദിവസം ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുന്ന വ്യക്തി ഒന്നിലധികം സ്വപ്‌നങ്ങൾ കണ്ടേക്കാം. ഓരോ സ്വപ്‌നങ്ങൾക്കും പൊതുവെ രണ്ടോ മൂന്നോ മിനിറ്റ് മാത്രമായിരിക്കും ദൈർഘ്യം. എന്നാൽ ഇരുപത് മിനിട്ട് വരെ നീണ്ടു നിൽക്കുന്ന സ്വപ്‌നങ്ങളുമുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

നാം ഓർത്താലും ഇല്ലെങ്കിലും എല്ലാ ഉറക്കത്തിലും നാം സ്വപ്‌നം കാണുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഏറ്റവും ദൈർഘ്യമേറിയ സ്വപ്‌നങ്ങൾ കാണുക പുലർച്ചെയാണ്. സ്വപ്‌നം കാണുന്നതിനിടയ്‌ക്ക് പലപ്പോഴും നമ്മുടെ ശരീരത്തിലെ പേശികൾ തളർന്ന അവസ്ഥയിലായിരിക്കും. സ്വപ്‌നത്തോടൊപ്പം നമ്മുടെ ശരീരം പ്രവർത്തിക്കാതിരിക്കാനാണിതെന്ന് പറയപ്പെടുന്നു.

കുട്ടികൾ കാണുന്ന സ്വപ്‌നങ്ങൾ പൊതുവെ ഭയപ്പെടുത്തുന്നതാണെന്നാണ് പഠനങ്ങൾ പറയുന്നത്. വീഴുക, ആക്രമിക്കപ്പെടുക, ഓടി രക്ഷപ്പെടുക എന്നീ കാര്യങ്ങളായിരിക്കും കുട്ടികളുടെ സ്വപ്‌നങ്ങളിലെ വിഷയങ്ങൾ. കൂടുതലും ദുസ്വപ്‌നങ്ങൾ കാണുന്ന പ്രായം മൂന്നിനും ആറിനും ഇടയ്‌ക്കാണ്. പത്ത് വയസിന് ശേഷം ദുസ്വപ്‌നങ്ങൾ കുറയുമെന്നാണ് കണ്ടെത്തൽ. സ്ത്രീകളെയും പുരുഷന്മാരെയും താരതമ്യം ചെയ്യുമ്പോൾ പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങൾക്ക് കൂടുതലും സ്ത്രീകളാണ് വിധേയരാകാറുള്ളത്. പത്ത് വയസിന് ശേഷം പ്രതിദിനം നാല് മുതൽ ആറ് സ്വപ്‌നങ്ങൾ വരെ കാണാം.

ലോകത്ത് 12 ശതമാനം ആളുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലാണ് സ്വപ്‌നങ്ങൾ കാണുന്നതെന്നും വിചിത്രമായ സത്യമാണ്. തലേദിവസമോ രണ്ട് ദിവസം മുമ്പോ നാം ചിന്തിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ടതായിരിക്കാം സ്വപ്‌നങ്ങൾ. ടിവിയിലോ പോസ്റ്ററുകളിലോ റോഡിലോ ഒക്കെ കണ്ട വ്യക്തികളും നമ്മുടെ സ്വപ്‌നങ്ങളുടെ ഭാഗമാകാം. സന്തോഷകരമായ സ്വപ്‌നങ്ങൾ കാണുന്നുവെങ്കിൽ അതിനർത്ഥം നിത്യജീവിതത്തിൽ നിങ്ങൾക്ക് മാനസിക സമ്മർദങ്ങൾ കുറവാണെന്നാണ്. പ്രിയപ്പെട്ടവരുടെ വേർപാട് സ്വപ്‌നങ്ങളിൽ കാണുന്നത് പൊതുവെ അവധിദിനങ്ങളിലാണെന്ന കണ്ടെത്തലുമുണ്ട്.

ആന്റിഡിപ്രഷൻ മരുന്നുകൾ, ലഹരികൾ എന്നിവ ഉപയോഗിക്കുന്നവർക്ക് ദുസ്വപ്‌നങ്ങൾ താരതന്യേന കൂടുതലായിരിക്കുമെന്നും പറയുന്നു. അന്ധരായ വ്യക്തികൾ സ്വപ്‌നങ്ങളിൽ ചിത്രങ്ങൾ കാണാറുണ്ടെന്നാണ് പറയപ്പെടുന്നത്. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും സ്വപ്‌നങ്ങൾ കാണും. കണ്ട സ്വപ്‌നങ്ങളുടെ 95 ശതമാനം മുതൽ 99 ശതമാനം വരെയും മറന്നുപോകുന്നവയാണ്. ഭാവിയിൽ സംഭവിച്ചേക്കാവുന്ന കാര്യങ്ങളാണ് പലപ്പോഴും നമ്മുടെ സ്വപ്‌നങ്ങളിലേക്ക് കടന്നുവരാറുള്ളതെന്ന് പറയാറുണ്ടെങ്കിലും അക്കാര്യം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

സ്വബോധത്തോടെ സ്വപ്‌നം കാണുകയെന്ന ലൂസിഡ് ഡ്രീമിങ് പ്രക്രിയ മനസിലാക്കിയാൽ സ്വപ്‌നങ്ങളെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നിയന്ത്രിക്കാനാകുമെന്നത് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ള വസ്തുതയാണ്. ലൂസിഡ് ഡ്രീമിങ്ങിനെ ആസ്പദമാക്കി കിസ്റ്റഫർ നോളൻ ഒരുക്കിയ ഹോളിവുഡ് ചിത്രമായ ഇൻസെപ്ഷൻ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോഴും സജീവമായി തുടരുന്നവയാണ് സ്വപ്‌നങ്ങളെക്കുറിച്ചുള്ള ശാസ്ത്ര പഠനങ്ങൾ. എന്തിന്, എന്തുകൊണ്ട് നാം സ്വപ്നങ്ങൾ കാണുന്നുവെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. സ്വപ്‌നങ്ങൾ തീർത്തും പ്രയോജനമില്ലാത്ത പ്രക്രിയയാണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ മറുകൂട്ടർ പറയുന്നത് നമ്മുടെ നിത്യജീവിതത്തിൽ സുപ്രധാന പങ്കുവഹിക്കുന്നവയാണ് സ്വപ്‌നങ്ങളെന്നാണ്. എത്രകണ്ടാലും മതിവരാത്ത സ്വപ്‌നങ്ങൾക്കായി ഉറങ്ങുവോളം നമുക്ക് കാത്തിരിക്കാം..

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies