ചൈന പോലുള്ള രാജ്യങ്ങളിൽ പട്ടികളെയും , പാമ്പിനെയും ഭക്ഷണമാക്കുന്ന കാര്യം നമുക്കറിയാം . അവരുടെ ഭക്ഷണരീതി നമ്മിൽ പലർക്കും അവജ്ഞ ഉണ്ടാക്കുമെങ്കിലും അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
അതുപോലെ തന്നെ പഴങ്ങളും മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്ന പരമ്പരാഗത മദ്യം തന്നെ വിവിധ രാജ്യങ്ങളിലും നിലവിലുണ്ട്. എന്നാൽ ജപ്പാനിലെ പരമ്പരാഗത ബിയറിൽ ഉപയോഗിക്കുന്നത് പാറ്റയെയാണ് .നല്ല അസൽ ജപ്പാൻ കോക്ക്രോച്ച് ബിയർ
ജപ്പാനിലെ ആളുകൾ അത് വളരെ ആവേശത്തോടെയാണ് കുടിക്കുന്നത്. .ചെറിയൊരു പുളിരസമുളള ബിയറാണിത്. അതുകൊണ്ട് തന്നെ ഇതിന് ഇൻസെക്ട് സോർ എന്നാണ് പറയുന്നത്.ശുദ്ധജലത്തിൽ കാണപ്പെടുന്ന പാറ്റകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, ഇത് വെള്ളത്തിൽ കാണപ്പെടുന്ന ചെറിയ മീനുകളെയും പ്രാണികളെയും ഭക്ഷിച്ച് ജീവിക്കുന്നതാണ് . പിടികൂടിയാൽ ചൂടുവെള്ളത്തിൽ തിളപ്പിച്ച് മൂന്ന് നാല് ദിവസം സൂക്ഷിക്കും. പിന്നീട് ഈ സൂപ്പ് പോലെയുളള ജലം കുടിക്കാനെടുക്കും. ഇതാണ് ബിയർ.
നല്ല ഗുണമേന്മയുള്ള ചെമ്മീനുമായാണ് ഇവർ ഈ പാറ്റകളെ താരതമ്യപ്പെടുത്തുന്നത് .. ഈ പ്രാണികളെ തിളപ്പിച്ച് കഴിക്കുകയോ സൂപ്പുകളാക്കി കഴിക്കുകയോ ചെയ്യാറുമുണ്ട് . ആൺ തായ്വാനീസ് പാറ്റയെ ജപ്പാനിൽ വളരെ രുചികരമായി കണക്കാക്കുന്നു
ഏകദേശം 450 രൂപയാണ് ഓരോ ബിയറിന്റെയും വില. ജപ്പാനിൽ ഈ ബിയർ വാറ്റിയെടുക്കുന്നത് 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഉപയോഗിച്ചിരുന്ന ‘കബുടോകമ’ എന്ന പരമ്പരാഗത രീതിയിലാണ്.
Comments