ചിന്നക്കലാലിൽ എൽഡിഎഫ് അവിശ്വാസം പാസായി; ഒരാഴ്ചക്കിടെ യുഡിഎഫിന് ഇടുക്കിയിൽ രണ്ടാമത്തെ പഞ്ചായത്തും നഷ്ടം

Published by
Janam Web Desk

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. നറുക്കെടുപ്പിലൂടെ ലഭിച്ച ഭരണമാണ് യുഡിഎഫിന് നഷ്ടമായത്. പഞ്ചായത്തിൽ യുഡിഎഫ് 6, എൽഡിഎഫ് 6 സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ സ്വതന്ത്ര അംഗം ജയന്തി എൽഡിഎഫിന് അനുകൂലമായി വേട്ട് ചെയ്യുകയായിരുന്നു. ഇതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.

കഴിഞ്ഞയാഴ്ച മൂന്നാർ പഞ്ചായത്തിലും എൽഡിഎഫ് അവിശ്വാസം കൊണ്ടുവരികയും, യുഡിഎഫിന് ഭരണം നഷ്ടമാവുകയും ചെയ്തിരുന്നു. ഇവിടെ യുഡിഎഫിന്റെ തന്നെ രണ്ട് അംഗങ്ങൾ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്തതോടെയാണ് ഭരണം നഷ്ടമായത്. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് മൂന്നാർ പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായത്. ആകെയുള്ള 21 അംഗങ്ങളിൽ യുഡിഎഫിലെ രണ്ടുപേർ ഉൾപ്പെടെ 12 പേരാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. അവിശ്വാസം നടക്കേണ്ട അന്ന് രാവിലെ പ്രസിഡന്റ് എം മണിമൊഴി രാജിക്കത്ത് നൽകി. വൈസ് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും, ഇത് പാസാവുകയും ചെയ്തതോടെയാണ് ഭരണം നഷ്ടമായത്.

 

Share
Leave a Comment