പ്രായമായ അമ്മയ്ക്കും മോനും ഞാൻ മാത്രമേയുളളൂവെന്ന് പറഞ്ഞു; കണ്ണിൽ ചോരയില്ലാത്ത മേയർ കേട്ടില്ല; നിനക്കുളള പണി ഞാൻ തരുമെന്നാണ് പറഞ്ഞത്; ഡ്രൈവർ യദു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രായമായ അമ്മയ്‌ക്കും മോനും ഞാൻ മാത്രമേയുളളൂവെന്ന് പറഞ്ഞു; കണ്ണിൽ ചോരയില്ലാത്ത മേയർ കേട്ടില്ല; നിനക്കുളള പണി ഞാൻ തരുമെന്നാണ് പറഞ്ഞത്; ഡ്രൈവർ യദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 12:41 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞിട്ട് തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. വിഷയം വിവാദമായതോടെ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു യദു. നിനക്കുളള പണി തരുമെന്നാണ് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞത്. ഒപ്പമുണ്ടായിരുന്ന എംഎൽഎയും അതു തന്നെ പറഞ്ഞു. ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും യദു പറഞ്ഞു.

ഞാൻ പറഞ്ഞതു കേൾക്കാൻ പോലും മനസ് കാണിച്ചില്ല. മേഡം പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. മോശമായ ആംഗ്യം കാണിച്ചുവെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ അത് തെളിയിക്കാൻ പറഞ്ഞു. അപ്പോഴാണ് പറഞ്ഞത് നീ കോടതിയിൽ കൊണ്ട് കേസ് കൊടുത്ത് അവിടെ നിന്ന് നീതി കിട്ടുന്നെങ്കിൽ കിട്ടട്ടെ നിനക്കുളള പണി തരുമെന്ന്. ശമ്പളം ചോദിച്ചപ്പോൾ പാർട്ടിയെ പറഞ്ഞുവെന്ന് ആയി. അതാണ് മേയർ പ്രശ്‌നമാക്കുന്നതെന്നും യദു പറഞ്ഞു.

സ്വകാര്യ കാറായിരുന്നതുകൊണ്ടു തന്നെ മേയർ ആണ് ഉളളിലെന്ന് അറിയില്ലായിരുന്നു. ബസിന് കുറുകെ കാർ നിർത്തി ഇവർ ഇറങ്ങി വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസില്ലാതെ എങ്ങനെയെങ്കിലും ഒഴിഞ്ഞുപോകട്ടെ എന്ന് കരുതിയാണ് പിന്നീട് ഫോൺ ചെയ്ത് എന്തെങ്കിലും ചെയ്‌തെങ്കിൽ ക്ഷമിക്കണമെന്ന് പറഞ്ഞത്. പക്ഷെ അപ്പോൾ ഞാൻ തെറ്റ് ചെയ്തതുകൊണ്ട് സോറി പറഞ്ഞെന്നാണ് മേയർ വ്യാഖ്യാനിക്കുന്നതെന്നും യദു പറഞ്ഞു.

വയസ്സായ അമ്മയ്‌ക്കും മോനും ഞാൻ മാത്രമേയുളളൂ എന്ന് പറഞ്ഞിട്ടുപോലും മേയർക്ക് ഒരു കരുണയും ഉണ്ടായില്ലെന്ന് യദു പറഞ്ഞു. സർക്കാർ സംവിധാനത്തിന്റെ ഭാഗമായ മേയറും എംഎൽഎയുമൊക്കെ ഭീഷണിപ്പെടുത്തുമ്പോൾ തന്റെ ജോലിക്ക് പോലും ഉറപ്പില്ലെന്നും അതുകൊണ്ടു തന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും യദു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും തിരുവനന്തപുരം പാളയത്ത് രാത്രിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന പേരിലായിരുന്നു സ്വകാര്യ കാർ കൊണ്ട് വാഹനത്തിന് മുന്നിലിട്ട് തടസമുണ്ടാക്കിയ ശേഷം മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറെ പൊതുമദ്ധ്യത്തിൽ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പ്രശ്‌നം നടക്കുമ്പോൾ വീഡിയോ റെക്കോഡ് ചെയ്ത മൊബൈൽ ഫോൺ ബലമായി വാങ്ങാനും മേയർ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

Tags: കെഎസ്ആർടിസി ഡ്രൈവർയദുKSRTC BUSMayor Arya Rajendranമേയർ ആര്യ രാജേന്ദ്രൻ
Share
Tweet
SendShare

More News from this section

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

Latest News

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies