അത് 'ഡിപ്ലോമാറ്റിക് ബന്ധം'; മാദ്ധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല; ഗവർണർക്കും മറുപടി പറയാനില്ലെന്ന് ആർ ബിന്ദു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അത് ‘ഡിപ്ലോമാറ്റിക് ബന്ധം’; മാദ്ധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല; ഗവർണർക്കും മറുപടി പറയാനില്ലെന്ന് ആർ ബിന്ദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 05:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കണ്ണൂർ വൈസ് ചൈനസലറെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളിയത് സ്വാഗതം ചെയ്യുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. താൻ ഗവർണർക്ക് നൽകിയ കത്ത് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യുന്നത് ശരിയല്ല. മാദ്ധ്യമങ്ങളെ ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ആർ ബിന്ദു പറഞ്ഞു. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനും സെർച്ച് കമ്മിറ്റി പിരിച്ചുവിടാനുമുള്ള കത്ത് നൽകിയത് ഏത് ചട്ടപ്രകാരമാണെന്ന ചോദ്യത്തിന് മാദ്ധ്യമങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പറഞ്ഞത്. സെർച്ച കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് ഗവർണറോട് ചോദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ചോദ്യങ്ങളിൽ നിന്നും സ്വമേധയാ ഒഴിഞ്ഞുമാറുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി.

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ അപാകതകൾ ഉണ്ടെന്ന് ഹൈക്കോടതി അറിയിച്ചിട്ടില്ല. നിയമനം ഹൈക്കോടതി അംഗീകരിച്ചത് സ്വാഗതാർഹമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മാ വികസനമുണ്ടാക്കുന്ന വകുപ്പിന്റെ നടപടികൾക്കു കോടതിവിധി ആവേശം പകരും. അക്കാദമിക മികവ് തുടരാൻ വിസിക്കും വിധി ഗുണകരമാകും. സർക്കാരും ഗവർണറും തമ്മിലും ചാൻസലറും പ്രൊ ചാൻസലറും തമ്മിലുമുള്ള ആശയവിനിയമയങ്ങൾ മാദ്ധ്യമങ്ങളുടെ മുന്നിൽ ചർച്ച ചെയ്യുന്നത് ധാർമ്മികതയല്ല. അത് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ് ആണെന്നും അതിന്റെ മാന്യത കാത്ത് സൂക്ഷിക്കണമെന്നുമാണ് ആർ ബിന്ദുവിന്റെ നിലപാട്.

വിവരങ്ങൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിക്കൊണ്ട് ഗവർണർ മാന്യത കാണിച്ചില്ലെന്ന് അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം തന്റെ പിതാവിന്റെ പ്രായമുള്ളയാളാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. അനുഭവസമ്പത്തുകൊണ്ടും ജീവിതപരിചയംകൊണ്ടും ഉയരത്തിൽ നിൽക്കുന്നയാളെപ്പറ്റി അങ്ങനെ പറയാൻ താൻ തയാറല്ലെന്നാണ് ആർ ബിന്ദു പറഞ്ഞത്.

Tags: Governorr bindhu
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies