മുംബൈ : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി ബോളിവുഡ് നടൻ അനുപം ഖേർ. 130 കോടി ഇന്ത്യക്കാരുടെ ആദരം അദ്ദേഹത്തിനുണ്ടാകുമെന്ന് അനുപം ഖേർ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
130 കോടി ഇന്ത്യക്കാരുടെ ഹൃദയം നിറഞ്ഞ ആദരവും, പ്രണാമവും അദ്ദേഹത്തിന് ഉണ്ടാകും. കുടുംബത്തിന്റെയും, കൂട്ടുകാരുടെയും, സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. നിങ്ങളുടെ വിയോഗം അതിയായ വേദന നൽകുന്നു. ഓം ശാന്തി. ജയ് ഹിന്ദ്- അനുപം ഖേർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഉച്ചയോടെയാണ് വരുൺ സിംഗ് അന്തരിച്ച വാർത്തകൾ പുറത്തുവരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
Comments