കോഴിക്കോട്: ജെന്റർ ന്യൂട്രൽ യൂണിഫോം വിഷയത്തിൽ അധികൃതരുടെ ഉദ്ദേശശുദ്ധി അഭിനന്ദനാർഹമാണെന്നും രാഷ്ട്രീയ നേട്ടമായി അവതരിപ്പിക്കുന്ന ഇടത് പ്രചരണം പരിഹാസ്യവുമാണെന്ന് എ ബിവി പി.
ബാലുശ്ശേരി ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ അധികൃതരുടെ തീരുമാനം പ്രശംസനീയമാണ്.
പക്ഷെ അതെന്തോ വലിയ വിപ്ലവ രാഷ്ടീയ നേട്ടമായി അവതരിപ്പിക്കാനും ക്രഡിറ്റ് ഏറ്റെടുക്കാനുമുള്ള ഇടതുപക്ഷനീക്കം അപഹാസ്യവുമാണെന്ന് എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ അഭിപ്രായപ്പെട്ടു .
സ്കൂൾ യൂണിഫോം ഒരുപോലെ ആക്കിയത് കൊണ്ട്മാത്രം സ്ത്രീ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയും സമത്വമുണ്ടാവുകയുമില്ല . ,ഇടതുപക്ഷം അൽപമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പാർട്ടി സഖാക്കൾ ഉൾപ്പെട്ടിട്ടുള്ള പോക്സോ കേസുകൾ അട്ടിമറിക്കപ്പെടാതെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയാണ് എ ബി വി പി പ്രസ്താവനയിൽ വ്യക്തമാക്കി .
ഗവർണ്ണർ ചൂണ്ടിക്കാട്ടിയ കത്തും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനവും ,സർക്കാ രിനെതിരെയുള്ള അഴിമതിയും ചർച്ചയാവുമ്പോൾ ശ്രദ്ധ തിരിക്കാനുള്ള ബോധ പൂർവമായ ശ്രമം ആണ് ഇടതു സർക്കാർ നടത്തുന്നതെന്നും, യൂണിഫോമിനെതിരെ വിമർശനം ഉയർത്തുന്നവർക്ക് വർഗീയ അജണ്ടയാണെന്നും എ ബി വി പി ചൂണ്ടിക്കാട്ടി.
Comments