ചരിത്രത്തിലാദ്യമായി കരളിൽ ഗർഭം; അത്യപൂർവമെന്ന് ഡോക്ടർമാർ; ഒടുവിൽ യുവതിക്ക് സംഭവിച്ചത്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചരിത്രത്തിലാദ്യമായി കരളിൽ ഗർഭം; അത്യപൂർവമെന്ന് ഡോക്ടർമാർ; ഒടുവിൽ യുവതിക്ക് സംഭവിച്ചത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 09:31 pm IST
FacebookTwitterWhatsAppTelegram

കാനഡ: എന്തിനെയാണ് നാം അപൂർവങ്ങളിൽ അപൂർവമെന്ന് വിളിക്കുന്നത്. ഒരിക്കലും സംഭവിക്കില്ല എന്ന് നാം വിശ്വസിക്കുന്ന, സംഭവിക്കാനിടയില്ലാത്ത കാര്യം നടക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവമെന്ന വിശേഷണം കൂട്ടിച്ചേർക്കും. അത്തരത്തിലൊരു സംഭവമാണ് കാനഡയിൽ ഇപ്പോഴുണ്ടായിരിക്കുന്നത്.

ഗർഭാശയത്തിന് പുറത്ത് ഭ്രൂണം കിടക്കുന്ന അവസ്ഥ അത്ര വിരളമായ സംഭവമല്ല. കുടലിൽ ഗർഭം സംഭവിക്കുന്ന സാഹചര്യങ്ങൾ പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഗർഭാശയത്തിന് പുറത്ത് ഭ്രൂണം വളരുന്ന അവസ്ഥയാണ് എക്ടോപിക് പ്രഗ്നൻസിയെന്ന് അറിയപ്പെടുന്നത്. കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എക്ടോപിക് പ്രഗ്നൻസി ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്. കാരണം അത് സംഭവിച്ചത് ഒരു സ്ത്രീയുടെ കരളിലായതുകൊണ്ടാണ്.

കാനഡയിലെ മാനിറ്റോബയിലുള്ള ചിൽഡ്രൻസ് ഹോസ്പിറ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറാണ് മൈക്കിൾ നാർവേ. ശിശുരോഗ വിദഗ്ധനായ അദ്ദേഹമാണ് സ്ത്രീയുടെ കരളിലെ ഗർഭം കണ്ടെത്തിയത്. ഒരു ടിക്‌ടോക്ക് വീഡിയോയിലൂടെ ഇക്കാര്യം അദ്ദേഹം പങ്കുവെക്കുകയായിരുന്നു.

33കാരിയായ യുവതിയുടെ ശരീരത്തിലാണ് അപൂർവമായ ഗർഭമുണ്ടായത്. കഴിഞ്ഞ 14 ദിവസമായി തുടർച്ചയായ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതി ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കരളിൽ ഭ്രൂണം രൂപപ്പെട്ടതായി കണ്ടെത്തി. ഉദരത്തിന്റെ മറ്റ് പലഭാഗങ്ങളിലും ഇത്തരം ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിലും കരളിൽ ഇതുണ്ടാകുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്ന് ഡോക്ടർ പറഞ്ഞു.

സാധാരണയായി ഫാലോപ്യൻ ട്യൂബുകളിൽ (അണ്ഡവാഹിനി കുഴൽ) ഗർഭം സംഭവിക്കുമ്പോഴാണ് ഒരു എക്ടോപിക് പ്രഗ്നൻസിയുണ്ടാകുന്നത്. ഭ്രൂണം തെറ്റായ ദിശയിലൂടെ സഞ്ചരിക്കുമ്പോൾ ഇത്തരത്തിൽ സംഭവിക്കാം. എങ്കിലും വയറിന്റെ മുകൾ ഭാഗത്തും കരളിലുമൊക്കെ ഭ്രൂണം ഇരിക്കുന്നത് അത്യപൂർവമായ സംഭവമാണ്. 33കാരിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയാണ് കരൾ ഗർഭത്തിന് ഒടുവിൽ പരിഹാരം കണ്ടത്. ഭ്രൂണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് യുവതിയുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യവിദഗ്ധർക്ക് കഴിഞ്ഞു. എന്നാൽ വളർന്ന് കൊണ്ടിരിക്കുന്ന ഭ്രൂണത്തിന് അതിജീവിക്കാൻ കഴിഞ്ഞില്ല.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies