ആലപ്പുഴ : ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ അക്രമി സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബൈക്കിൽ ബിജെപി നേതാവിന്റെ വീട്ടിലേക്ക് പോകുന്നതും, കൃത്യത്തിന് ശേഷം മടങ്ങുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് ഈ ദൃശ്യങ്ങൾ തെളിവായി ശേഖരിച്ചു.
പ്രധാന റോഡിൽ നിന്നും രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള ചെറിയ റോഡിലേക്ക് അക്രമി സംഘം കടക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. 12 പേരാണ് അക്രമി സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ആറ് ബൈക്കുകൡലായാണ് ഇവർ രഞ്ജിത്തിന്റെ വീട്ടിലേക്ക് പോയത്. 6.59 ന് ഇതുവഴിപോയ സംഘം പത്ത് മിനിറ്റിന് ശേഷം വേഗത്തിൽ മടങ്ങിവരുന്നതും ദൃശ്യങ്ങളിൽ കാണാം. കൃത്യത്തിന് ശേഷം പ്രധാനറോഡിലേക്ക് എത്തിയ സംഘം രണ്ടായി തിരിഞ്ഞാണ് രക്ഷപ്പെട്ടത്.
മുഖം മറച്ചാണ് അക്രമി സംഘം രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്തിയത്. ഇവരെല്ലാവരും ഹെൽമറ്റും തൊപ്പിയും ധരിച്ചിരുന്നു. മാസ്‌കിന് പുറമേ അക്രമികൾ തുണി ഉപയോഗിച്ച് മുഖം മറച്ചിരുന്നു. അതേസമയം 12 അംഗ സംഘത്തിൽ എട്ട് പേർ ചേർന്നാണ് രഞ്ജിത്തിനെ വെട്ടി പരിക്കേൽപ്പിച്ചതെന്നാണ് ദൃക്‌സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.
















Comments