ചൈന പോലുള്ള രാജ്യങ്ങളിൽ പട്ടികളെയും, പാമ്പിനെയും ഭക്ഷണമാക്കുന്ന കാര്യം നമുക്കറിയാം. അവരുടെ ഭക്ഷണരീതി പലർക്കും അറപ്പ് ഉണ്ടാക്കുമെങ്കിലും അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അതുപോലെ തന്നെ പഴങ്ങളും മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്ന പരമ്പരാഗത മദ്യം തന്നെ വിവിധ രാജ്യങ്ങളിലും നിലവിലുണ്ട്. എന്നാൽ ജപ്പാനിലെ പരമ്പരാഗത ബിയറും അതിലെ പ്രധാന ഇൻഗ്രീഡിയൻസുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ബിയറിൽ എന്ത് ശ്രദ്ധനേടാനിരിക്കുന്നു എന്ന് പറയുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ. പാറ്റയെ ഉപയോഗിച്ചാണ് ഇവിടെ ബിയർ നിർമ്മിക്കുന്നത്. അതെ പാറ്റതന്നെ…. നമ്മുടെ നാട്ടിലെ ശല്യക്കാരനായ പാറ്റ. അറിയാം ജപ്പാനിലെ നല്ല അസൽ കോക്ക്രോച്ച് ബിയറിനെ കുറിച്ച്…
ജപ്പാനിലെ ആളുകൾ ഈ കോക്കോച്ച് ബിയർ വളരെ ആവേശത്തോടെയാണ് കുടിക്കുന്നത്. ചെറിയൊരു പുളിരസമുളള ബിയറാണിത്. ശുദ്ധജലത്തിൽ കാണപ്പെടുന്ന പാറ്റകൾ കൊണ്ടാണ് ഈ ബിയർ നിർമ്മിച്ചിരിക്കുന്നത്. ഇത് വെള്ളത്തിൽ കാണപ്പെടുന്ന ചെറിയ മീനുകളെയും പ്രാണികളെയും ഭക്ഷിച്ച് ജീവിക്കുന്നതാണ്. കൊഞ്ചു സോർ അഥവാ ഇൻസെക്ട് സോർ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പിടികൂടിയാൽ ശുദ്ധമായ ചൂടുവെള്ളത്തിൽ തിളപ്പിച്ച് മൂന്ന് നാല് ദിവസം സൂക്ഷിക്കും. പിന്നീട് ഈ സൂപ്പ് പോലെയുളള ജലം കുടിക്കാനെടുക്കും. ഇതാണ് ബിയർ. ഐസ് ചേർത്ത് കഴിക്കുന്നതാണ് ഉത്തമം.
ഏകദേശം 450 രൂപയാണ് ഓരോ ബിയറിന്റെയും വില. ജപ്പാനിൽ ഈ ബിയർ വാറ്റിയെടുക്കുന്നത് 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഉപയോഗിച്ചിരുന്ന ‘കബുടോകമ’ എന്ന പരമ്പരാഗത രീതിയിലാണ്. നല്ല ഗുണമേന്മയുള്ള ചെമ്മീനുമായാണ് അവിടുത്തുകാർ ഈ പാറ്റകളെ താരതമ്യപ്പെടുത്തുന്നത്. ഈ പ്രാണികളെ തിളപ്പിച്ച് കഴിക്കുകയോ സൂപ്പുകളാക്കി കഴിക്കുകയോ ചെയ്യാറുമുണ്ട് . ആൺ തായ്വാനീസ് പാറ്റയെ ജപ്പാനിൽ വളരെ രുചികരമായ ഭക്ഷ്യവസ്തുവായാണ് കണക്കാക്കുന്നത്. വേവിച്ച് തിളപ്പിച്ചോ, സൂപ്പായോ, സ്റ്റൂ ആയോ ഇവടെ ഭക്ഷിക്കാറുണ്ട്.
ജപ്പാനിൽ പാറ്റകളെ മാത്രമല്ലെ ഭക്ഷിക്കാറുള്ളത്. മറ്റ് പല പ്രാണികളേയും അവർ ഭക്ഷണമായി കഴിക്കാറുണ്ട്. ചീവീടും, പുൽച്ചാടികളുമെല്ലാം അവയിൽപ്പെടുന്നു. കൂടാതെ ലാർവകളെ സോയസോസും പഞ്ചസാരയും ചേർത്ത് ഇനാഗോ പോലെ പാകം ചെയ്തും കഴിക്കാറുണ്ട്. പട്ടുനൂൽപ്പുഴു, പല്ലി എന്നിവയുടെ ലാർവ്വകളും പ്യൂപ്പയുമെല്ലാം ജപ്പാൻകാരുടെ ഇഷ്ട വിഭവമാണ്. ഇത്തരം ഭക്ഷണ രീതികൾ നമുക്ക് വിചിത്രമായാണ് തോന്നാറുള്ളതെങ്കിലും അതവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
Comments