പത്തനംതിട്ട ; പത്തനംതിട്ടയിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു. മല്ലപ്പള്ളി ആനക്കാട് ആണ് സംഭവം. സ്‌ഫോടനത്തിൽ 6 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില അതീവ ഗുരുതരം.
മുസ്ലീം ലീഗ് പ്രവർത്തകനായ ബഷീറിന്റെ ചായക്കടയിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ സണ്ണി എന്നയാളുടെ നാല് വിരലുകൾ അറ്റുപോയി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ബഷീർ ഒളിവിൽ പോയി. സ്‌ഫോടനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പിയും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ബാബറി ബാഡ്ജ് സംഭവങ്ങൾ നടന്ന കോട്ടങ്ങൽ പഞ്ചായത്തിന് സമീപത്താണ് സ്‌ഫോടനം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന് പോപ്പുലർ ഫ്രണ്ടോ എസ്ഡിപിഐയോ ആയി ബന്ധമുണ്ടെന്നും സംശയമുണ്ട്. സ്‌ഫോടനത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.















