വിവാഹപ്രായം 21 ആയി ഉയർത്തുന്നത് സ്ത്രീകളുടെ ഉന്നമനത്തിനായി: നിയമഭേദഗതി പെൺകുട്ടികളെ വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തംകാലിൽ നിൽക്കാനും പ്രാപ്തമാക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹപ്രായം 21 ആയി ഉയർത്തുന്നത് സ്ത്രീകളുടെ ഉന്നമനത്തിനായി: നിയമഭേദഗതി പെൺകുട്ടികളെ വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തംകാലിൽ നിൽക്കാനും പ്രാപ്തമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 04:18 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: രാജ്യത്തെ പെൺമക്കളുടെ ഭാവി മുന്നിൽക്കണ്ടുകൊണ്ടാണ് അവരുടെ വിവാഹപ്രായം ഉയർത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹത്തിന് മുൻപ് വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തം കാലിൽ നിൽക്കാനും സ്ത്രീകളെ പ്രാപ്തമാക്കുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ ഈ ലക്ഷ്യമാണ് ചിലർക്ക് വേദനയുണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രയാഗ്‌രാജിൽ സ്ത്രീകളുടെ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സ്ത്രീകളും മികച്ച ഭാവി ആഗ്രഹിച്ചാണ് ജീവിക്കുന്നത്. അവർ ഒരുപാട് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുണ്ട്. അവരുടെ ഉയർച്ചയ്‌ക്ക് വിവാഹം ഒരു തടസ്സമാകരുത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത്. ആരെയാണ് ഈ പദ്ധതി വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു.

സ്ത്രീകൾക്ക് വേണ്ടി നിരവധി പദ്ധതികളാണ് രാജ്യത്ത് ഇതുവരെ നടപ്പാക്കിയത്. രാജ്യത്തുടനീളമുള്ള സൈനിക് സ്‌കൂളുകളിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്തത് ബിജെപി സർക്കാരാണ്, മുത്തലാഖ് നിരോധ നിയമം നടപ്പിലാക്കി, ഇപ്പോൾ വിവാഹ പ്രായം ഉയർത്തുന്നു. രാജ്യത്തെ പെൺകുട്ടികളുടെ ആഗ്രഹ പ്രകാരമാണ് വിവാഹ പ്രായം 21ആയി ഉയർത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പെൺമക്കളെ ഗർഭപാത്രത്തിൽ വെച്ച് കൊല്ലരുത്, അവർ ജനിക്കണം. ഇതിനായി ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന ക്യാമ്പെയ്‌നിലൂടെ ജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ തങ്ങൾ ശ്രമിച്ചു. ഇന്ന് രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും പെൺമക്കളുടെ എണ്ണം വളരെ അധികം വർദ്ധിച്ചിരിക്കുകയാണ്. ഇത് ഈ ക്യാമ്പെയ്‌ന്റെ വിജയമാണ്. പ്രസവ ശേഷം കുഞ്ഞിനെ പരിചരിക്കാനായി സ്ത്രീകളുടെ അവധി ആറ് മാസമായി കൂട്ടി. അസമത്വം ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ ഉന്നമനത്തിനായി യോഗി സർക്കാർ നടപ്പിലാക്കിയ പദ്ധതികളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. അഞ്ച് വർഷം മുൻപ് യുപിയിലെ തെരുവുകൾ ഭരിച്ചിരുന്നത് ഗുണ്ടകളായിരുന്നു. ഉത്തർപ്രദേശിനെ ഇനി ആർക്കും ഇരുട്ടിലേക്ക് തള്ളിവിടാനാകില്ലെന്ന് തനിക്ക് ഉറപ്പുണ്ട്. അത്തരത്തിലുള്ള പദ്ധതികളാണ് യോഗി സർക്കാർ ഇവിടെ നടപ്പാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ വരുമ്പോൾ അവിടെ പ്രതികൾക്ക് വേണ്ടി ശുപാർശ ചെയ്ത് ഫോൺകോളുകൾ എത്തുമായിരുന്നു. എന്നാൽ ഇന്ന് ആ ഗുണ്ടകളെ യോഗി സർക്കാർ ശരിയായ സ്ഥലത്തേയ്‌ക്ക് എത്തിച്ചു. ഉത്തർപ്രദേശിൽ ഇന്ന് സുരക്ഷയുണ്ട്, അവകാശങ്ങളുണ്ട്, സാദ്ധ്യതകളുണ്ട്. സ്ത്രീകളുടെ ജീവിതം സുവർണ്ണമാക്കാൻ വിവേചനമില്ലാത്ത ഇരട്ട എഞ്ചിൻ സർക്കാരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Narendra ModiPM NARENDRAMODImarriage age21
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies