ഗുരുവായൂർ ദേവസ്വം വിശ്രമകേന്ദ്രത്തിൽ ഉണ്ണിയേശുവിന്റെ പുൽക്കൂട്; ഥാർ ലേലത്തിന് പിന്നാലെ വീണ്ടും വിവാദം; പ്രതിഷേധവുമായി ഭക്തർ
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ ദേവസ്വം വിശ്രമകേന്ദ്രത്തിൽ ഉണ്ണിയേശുവിന്റെ പുൽക്കൂട്; ഥാർ ലേലത്തിന് പിന്നാലെ വീണ്ടും വിവാദം; പ്രതിഷേധവുമായി ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 06:29 pm IST
Facebook
Twitter
WhatsAppTelegram

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ഭാഗമായ കുറൂരമ്മ ഭവനിൽ ദേവസ്വം ബോർഡ് പുൽക്കൂട് ഒരുക്കിയത് ഭക്തരുടെ പ്രതിഷേധത്തിന് വഴിവെച്ചു. ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും പ്രതിഷേധം ഉയർത്തിയതോടെ ദേവസ്വം ബോർഡ് പുൽക്കൂട് പൊളിച്ചു മാറ്റി. അതിനിടെ പുൽക്കൂട് ഒരുക്കിയത് ഗൂഢാലോചനയെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.

ക്ഷേത്ര ദർശനത്തിനെത്തുന്ന അമ്മമാർക്കുള്ള വിശ്രമ കേന്ദ്രമായ ഗുരുവായൂർ ദേവസ്വം കുറൂരമ്മ ഭവനത്തിലാണ് പുൽക്കൂട് ഒരുക്കി വിവാദം ക്ഷണിച്ചുവരുത്തിയത്. നിരന്തരം ഗുരുവായൂർ ക്ഷേത്രത്തെ വിവാദത്തിൽപ്പെടുത്തി വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം പ്രവൃത്തിയിൽ ഭക്തജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി പി സുധാകർ വ്യക്തമാക്കി.

ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് കുറൂരമ്മ ഭവനിൽ ക്രിസ്തുമസ് പുൽക്കൂട് ഒരുക്കിയത്. ക്ഷേത്ര വിശ്വാസം സംരക്ഷിക്കുന്നതിനു പകരം ക്ഷേത്രേതര കാര്യങ്ങളാണ് ഗുരുവായൂർ ദേവസ്വം ബോർഡ് നടത്തുന്നതെന്നും അതിനാണ് പ്രാധാന്യം നൽകുന്നതെന്നും ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിന്റെ ഈ സമീപനം സംശയാസ്പദമാണെന്നും സംഘടന പറഞ്ഞു.

ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര കമ്പനി നൽകിയ സ്‌പെഷൽ എഡിഷൻ ഥാർ ലേലം ചെയ്ത ഭരണസമിതിയുടെ തീരുമാനം ഉണ്ടാക്കിയ വിവാദവും വേദനയും ഭക്തരുടെ മനസിൽ നിന്ന് മായുന്നതിന് മുൻപാണ് അടുത്ത നീക്കവും. ഭക്തരുടെ വികാരത്തിനൊപ്പം നിൽക്കുന്ന നിലപാടല്ല ക്ഷേത്ര ഭരണസമിതിയും ദേവസ്വം ബോർഡും സ്വീകരിക്കുന്നതെന്ന് നേരത്തെ മുതൽ ആക്ഷേപം ശക്തമാണ്.

Tags: hindu templeguruvayur templeGuruvayur Devaswom
Share
Tweet
SendShare

More News from this section

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം വീണ്ടും പരിശോധിക്കും; നാല് അംഗ ഉപസമിതിയെ നിയോഗിച്ച് കേരള സർവകലാശാല

കലോത്സവത്തിനിടെ വേദിയിൽ കുഴഞ്ഞുവീണ് അധ്യാപകൻ മരിച്ചു

കണ്ണന് മുന്നിൽ ഇനി ‘കോടതിവിളക്ക്’ ഇല്ല; ‘നീതിവിളക്ക്’ തെളിയും, ഹൈക്കോടതി നിർദേശത്തിന് പിന്നാലെ ഗുരുവായൂർ ഏകാദശി വിളക്കിന് പേരുമാറ്റം

അമിത് ഷായുടെ ശക്തമായ ഇടപെടൽ; 15,000 കോടിയുടെ കിഷൗ അണക്കെട്ടിന് വഴിതുറന്നു; 6 സംസ്ഥാനങ്ങൾക്ക് നേട്ടം, യമുനയ്‌ക്കും പുതുജീവൻ

കേരളത്തിൽ നിന്നുള്ള മാധ്യമസംഘം കൊണാർക്കും, പുരിയും സന്ദർശിച്ചു

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം

Latest News

വിവാഹം ഉറപ്പിച്ചോ? എങ്കിൽ ഒരുമിച്ച് സംസാരിക്കേണ്ട ചില കാര്യങ്ങളുണ്ട്; എന്തുകൊണ്ട് പ്രീ-വെഡ്ഡിംഗ് കൗൺസിലിംഗ് പ്രധാനമാണ്?

അമലാ പോൾ കേന്ദ്ര കഥാപാത്രം, എം. പത്മകുമാർ സംവിധാനം; കണ്ണൂർ പശ്ചാത്തലമാകുന്ന പാൻ ഇന്ത്യൻ ഹൊറർ ത്രില്ലർ ചിത്രീകരണം മാഹിയിൽ തുടങ്ങി

‘പ്രഹസനം ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം’; മസൂദ് അസ്ഹറിനെ പിടികൂടാൻ 70 ലക്ഷം പാരിതോഷികം; പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

സൗദി അറേബ്യയിൽ വൻ ധാതുനിക്ഷേപം; മദീനയിൽ 11 കോടി ടൺ അപൂർവ ധാതുക്കളും യുറേനിയം സാന്നിധ്യവും കണ്ടെത്തി  

“സാറെ, പച്ചയാ അപ്പുറത്ത്… എടാ കേരള പോലീസാ ഇപ്പുറത്ത്”; തകർപ്പൻ ആക്ഷനും കൗതുകങ്ങളും, ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ തരംഗമാകുന്നു

പാലു കൊടുത്ത കയ്യ്‌ക്ക്… സ്വന്തം എഞ്ചിനീയർക്കുനേരെ കുങ്ഫു സ്റ്റൈൽ കിക്ക്; ചൈനയിൽ ഹ്യൂമനോയിഡ് റോബോട്ടിന്റെ ‘ആക്രമണം’ വൈറൽ

കോടികളുടെ ആസ്തിയുള്ള എംഎൽഎ; ഒരു ദിവസം തെരുവിൽ ഭിക്ഷക്കാരൻ; ആളെ തിരിച്ചറിയാതെ പെരുമാറിയവരിൽ പൊലീസുകാരും 

വന്താരയുടെ സംരക്ഷണത്തിൽ ആരോഗ്യവതിയായി; 13 മാസത്തിന് ശേഷം മാധുരി വീണ്ടും സ്വന്തം നാട്ടിൽ; കണ്ണീരോടെ വരവേറ്റ് കൊൽഹാപൂർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies