ന്യൂഡല്‍ഹി:ഉത്തരാഖണ്ഡില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ശ്രദ്ധാപൂര്‍വ്വം ആയിരിക്കുമെന്ന് വനംപരിസ്ഥിതി മന്ത്രി ഹരക്ക് സിങ്റാവത്ത് വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണാധികാരി അഞ്ചുവര്‍ഷക്കാലം ഭരണത്തിലുണ്ടാവും.
അധികാരത്തിലെത്തിയശേഷം രണ്ടുതവണ ബിജെപി മുഖ്യമന്ത്രിയെ മാറ്റി. കഴിഞ്ഞ മാര്‍ച്ചിലും ജൂലൈയിലുമായി മുഖ്യമന്ത്രിമാരെ മാറ്റിയത്.ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി തിരാഥ് സിങ് റാവത്തിനെ നിയമിച്ചു.ഭരണമേറ്റെടുത്ത് നാലുമാസം പിന്നിട്ടപ്പോഴേക്കും ഇദ്ദേഹം രാജിവച്ച് പുതിയ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അധികാരമേറ്റെടുത്തു.ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന തിരഞ്ഞടുപ്പില്‍ മുഖ്യമന്ത്രിയെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
അടിസ്ഥാനമേഖലയില്‍ ഉത്തരാഖണ്ഡ് വികസനം കൈവരിച്ചതായും റോഡ് ,വിനോദ സഞ്ചാരം, മെഡിക്കല്‍ രംഗത്ത് വികസനം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.റോഡ് ഗതാഗതമാണ് ഇതില്‍ എടുത്തുപറയാവുന്നത്. ജില്ലാപാതകളും സംസ്ഥാനപാതകളും മികച്ചതാണ്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അടുത്തരണ്ടുവര്ഷത്തിനകം ഉത്തരാഖണ്ഡിലെ എല്ലാമേഖലയേയും മികച്ചറോഡുകളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവിലുളള മൂന്നു മെഡിക്കല്‍ കോളജുകള്‍ക്കു പുറമെ മൂന്നെണ്ണം കൂടി പണിയുമെന്നും അദ്ദേഹം പറഞ്ഞു.മെഡിക്കല്‍ സകര്യങ്ങള്‍ മാത്രമല്ല,ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കാനും ഇതുവഴി സാധിച്ചു.പതിനായിരം പേര്‍ക്ക് വീതം തൊഴില്‍ നല്കാന് ഓരോ മെഡിക്കല്‍ കോളജിനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കൊറോണ പ്രതിസന്ധികാരണം വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് രണ്ടുവര്‍ഷം നഷ്ടപ്പെട്ടു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷത്തില്‍ ജയിച്ചുകയറാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഹരക്ക് സിങ് റാവത്ത്. കോണ്‍ഗ്രസില്‍ നിന്നു ബിജെപി പക്ഷത്ത് എത്തിയ ആളാണ് മന്ത്രി റാവത്ത്.
Comments