ലോകത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന പാലം; ഈ പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതെങ്ങിനെ?
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന പാലം; ഈ പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതെങ്ങിനെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 06:55 pm IST
FacebookTwitterWhatsAppTelegram

പാലങ്ങൾ എപ്പോഴും അൽപം കൗതുകം നിറഞ്ഞ നിർമിതികളിൽ ഒന്നാണ്. പാലത്തിലൂടെ നടക്കാനും വാഹനമോടിക്കാനുമൊക്കെ ഒരു പ്രത്യേക അനുഭൂതിയാണെന്ന് ആളുകൾ പറയാറുണ്ട്. തോടിനെ കവച്ചുവെയ്‌ക്കുന്ന പാലങ്ങൾ മുതൽ വലിയ നദികളെയും തടാകങ്ങളെയും സമുദ്രത്തെയുമെല്ലാം മറികടക്കുന്ന പാലങ്ങൾ ഇന്ന് ലോകത്തുണ്ട്. തൂക്കുപാലങ്ങൾ മുതൽ കണ്ണാടിപ്പാലം വരെ.. എന്നാൽ നിർമിതി മൂലം ലോകപ്രശസ്തമായ ഒരു പാലമുണ്ട് ജപ്പാനിൽ. ഏറ്റവും ഭീതിജനകമായ പാലമെന്ന് പലരും വിശേഷിപ്പിക്കുന്ന എഷിമ ഒഹാഷിയെന്ന പാലമാണത്.

ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ പാലത്തിന് എന്താണ് പ്രത്യേകതയെന്ന് ഒറ്റ ചിത്രത്തിൽ നിന്നു തന്നെ വ്യക്തമാകും. കുത്തനെ നിർമിച്ച് വച്ചിരിക്കുകയാണെന്ന് ആരും ചിന്തിച്ചുപോകുന്ന തരത്തിലാണ് പാലത്തിന്റെ നിർമിതി. ജപ്പാനിന്റെ എഞ്ചിനീയറിങ് വൈദഗ്ധ്യമെന്ന് വിശേഷിപ്പിക്കുന്ന ഈ പാലത്തിന്റെ ദൃശ്യങ്ങൾ കാണുന്ന ഏതൊരാളും ഒറ്റയടിക്ക് ചിന്തിച്ച് പോകുന്ന ചില കാര്യങ്ങളുമുണ്ട്. പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ ട്രാഫിക് ജാമുണ്ടായാൽ എന്തുചെയ്യുമെന്നാണ് ഭൂരിഭാഗം പേരും ചിന്തിച്ച് ആകുലപ്പെടാറുള്ളത്. ഈ പാലം കേറുന്നവന്റെ ധൈര്യം അപാരം തന്നെയെന്ന് കരുതുന്നവരുമുണ്ട്. ആദ്യ കാഴ്ചയിൽ നേരെ ആകാശത്തേക്ക് പോയി പെട്ടെന്ന് താഴേക്ക് പതിക്കുന്ന പാലമെന്നാണ് തോന്നുക. കാരണം, പാലത്തിന്റെ കുത്തനെയുള്ള ചെരിവ് കണ്ടാൽ ആരും പകച്ചുപോകുമെന്ന് ചുരുക്കം.

എന്നാൽ ഇിതിന് പിന്നിൽ ഒരു വസ്തുതയുണ്ട്. പാലം ആദ്യമായി കാണുന്നവർ ഒന്ന് ഞെട്ടുമെങ്കിലും ഇതിലൂടെ സഞ്ചരിക്കുമ്പോൾ ഭയപ്പെടേണ്ടതായി അവിടെ ഒന്നും തന്നെയില്ല. അതായത് പാലത്തിന്റെ ഭീകരത തോന്നിപ്പിക്കുന്നത് ആ പാലം നോക്കികാണുന്ന ചില ആംഗിളുകളാണ്. പാലത്തിന്റെ ഒരു വശത്ത് നിന്നുള്ള കാഴ്ച മാത്രമാകുമ്പോഴാണ് കുത്തനെ നിർമിച്ചതാണെന്ന് തോന്നിക്കുന്നത്. ഫോട്ടോകളിൽ മാത്രമാണ് ഈ ഭീകരത. വാഹനങ്ങൾ റോഡിൽ നിന്നും പാലത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള കയറ്റമാണ് ഒരു വശത്തുനിന്നും നോക്കുമ്പോൾ കുത്തനെയായി തോന്നുന്നത്. യഥാർത്ഥത്തിൽ ഈ പേടിപ്പെടുത്തുന്ന കയറ്റിറക്കങ്ങൾ പാലത്തിനില്ല. അതുകൊണ്ടുതന്നെ പാലങ്ങളിലൂടെ കടന്നുപോകാൻ ഡ്രൈവർമാർ പേടിക്കേണ്ട കാര്യമില്ല. ടെലിഫോട്ടോ ലെൻസ് ഉപയോഗിച്ച് പ്രത്യേക കോണിൽ നിന്നുമെടുക്കുന്ന പാലത്തിന്റെ ചില പേടിപ്പെടുത്തുന്ന ചിത്രങ്ങൾ വ്യാപകമായാണ് ഇന്റർനെറ്റിൽ പ്രചരിച്ചിക്കുന്നത്.

ജപ്പാനിലെ ഏറ്റവും വലിയ ഫ്രെയിം പാലവും ലോകത്തിലെ മൂന്നാമത്തെ വലിയ പാലവുമാണ് എഷിമ ഒഹാഷി. ‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന ഇരട്ടപേരും ഈ പാലത്തിനുണ്ട്. പ്രത്യേക ഫ്രെയിം ഘടന മൂലം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ ചെരിവ് പാലത്തിന്റെ ഇരുവശങ്ങളിലെയും കാഴ്ചയിൽ തോന്നുന്നതിനാലാണ് ‘റോളർകോസ്റ്റർ’ എന്ന പേര് ലഭിച്ചത്. ജപ്പാനിലെ നകൗമി തടാകത്തിന് കുറുകെ മാറ്റ്‌സ്യൂ നഗരത്തെ സകൈമിനാറ്റോ നഗരവുമായി ബന്ധിപ്പിക്കുന്നതാണ് പാലം. കപ്പലുകൾക്കും മറ്റും കടന്നുപോകാനുള്ള സൗകര്യാർത്ഥമാണ് പാലം ഇത്രയേറെ ഉയരത്തിൽ നിർമിച്ചത്.

രണ്ട് വരി പാതയിൽ ക്രമീകരിച്ചിരിക്കുന്ന പാലത്തിന് 1.7 കിലോമീറ്റർ നീളവും 11.4 മീറ്റർ വീതിയുമാണ്. 1997ൽ നിർമാണമാരംഭിച്ച എഷിമ ഒഹാഷിയുടെ പണികൾ 2004ലാണ് പൂർത്തിയായത്. ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായി മാറിയ പാലത്തിൽ വണ്ടിയോടിക്കാൻ ആഗ്രഹിച്ച് എത്തുന്നവരാണ് അധികവും. പാലത്തിന് മേൽ അനുവദനീയമായ പരമാവധി വേഗത 40 കിലോമീറ്ററാണ്. ഇതാണ് ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പാലമെന്ന് വിശേഷിപ്പിക്കുന്ന എഷിമ ഒഹാഷിയുടെ പിന്നിലെ വസ്തുതകൾ.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies