പാഴ് വസ്തുക്കളിൽ നിന്നും കുഞ്ഞൻ ജീപ്പ്; നിർമാതാവിന് ബൊലേറോ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാഴ് വസ്തുക്കളിൽ നിന്നും കുഞ്ഞൻ ജീപ്പ്; നിർമാതാവിന് ബൊലേറോ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 11:06 pm IST
FacebookTwitterWhatsAppTelegram

വാഹനവുമായി ബന്ധപ്പെട്ട് ക്രിയേറ്റീവായി എന്ത് കണ്ടാലും അതിനെ അഭിനന്ദിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും യാതൊരു പിശുക്കും കാണിക്കാത്ത ആളാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. പലപ്പോഴും അദ്ദേഹം പങ്കുവെക്കുന്ന അത്തരത്തിലുള്ള ദൃശ്യങ്ങളും വാർത്തകളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുമുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. മഹാരാഷ്‌ട്ര സ്വദേശിയായ വ്യക്തി പാഴ് വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ഫോർ വീലർ വാഹനത്തിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.

This clearly doesn’t meet with any of the regulations but I will never cease to admire the ingenuity and ‘more with less’ capabilities of our people. And their passion for mobility—not to mention the familiar front grille pic.twitter.com/oFkD3SvsDt

— anand mahindra (@anandmahindra) December 21, 2021

തന്റെ മകന്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിനായി ഇയാൾ പാഴ് വസ്തുക്കളിൽ നിന്നും നിർമ്മിച്ച വാഹനമാണ് വൈറലായത്. ഹിസ്റ്റോറിക്കാനോ എന്ന യുട്യൂബ് ചാനലിലൂടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. ഇതിനുശേഷമാണ് ആനന്ദ് മഹീന്ദ്രയും ഇക്കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെയ്‌ക്കുന്നതും.

ആനന്ദ് മഹീന്ദ്ര പുറത്തുവിട്ട വീഡിയോയിലാണ് വാഹനത്തിന്റെ പ്രവർത്തനം വിശദീകരിച്ചിരിക്കുന്നത്. സാധാരണ ബൈക്കുകളിൽ നൽകിയിരിക്കുന്നത് പോലെ കിക്കർ ഉപയോഗിച്ചാണ് ഈ കുഞ്ഞൻ ജീപ്പ് ജീപ്പ് സ്റ്റാർട്ട് ചെയ്യുന്നത്. ചെറിയ ടയറുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. വാഹനത്തിന്റെ മുന്നിൽ രണ്ടുപേർക്കും പിന്നിലെ രണ്ട് സീറ്റുകളിൽ നാല് പേർക്കും യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന. വിദേശ വാഹനങ്ങൾക്ക് സമാനമായി ഇടത്തുവശത്താണ് ഈ ജീപ്പിനും സ്റ്റിയറിങ്ങ് നൽകിയിട്ടുള്ളത്. വെറും 60,000 രൂപ ചെലവിലാണ് മഹാരാഷ്‌ട്ര സ്വദേശി ഈ വാഹനം നിർമ്മിച്ചത്.

‘ഈ വാഹനം കൃത്യമായ നിയന്ത്രണങ്ങൾ പാലിച്ച് നിർമ്മിച്ചതല്ല. ഒരു പക്ഷേ അധികാരികൾ വാഹനം നിരത്തിലോടിക്കുന്നത് തടഞ്ഞേക്കാം. എന്നാൽ ഇദ്ദേഹത്തിന് വണ്ടിയോടുള്ള ഇഷ്ടം അതിന്റെ നിർമ്മാണത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഈ വാഹനം അധികാരികൾ നിരോധിച്ചാലും ഇല്ലെങ്കിലും, അദ്ദേഹത്തിന് ഒരു ബൊലേറോ ഞാൻ വാഗ്ദാനം ചെയ്യുന്നു. മറ്റുള്ളവർക്ക് പ്രചോദനമായി അദ്ദേഹത്തിന്റെ സൃഷ്ടി മഹീന്ദ്ര റിസർച്ച് വാലിയിൽ പ്രദർശിപ്പിക്കും’ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

Tags: anand mahindra
ShareTweetSendShare

More News from this section

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies