അബുദാബി: ഡ്രൈവർ രഹിത ടാക്സികളിൽ ആളുകളെ കയറ്റി അബുദാബി. ആദ്യഘട്ടത്തിൽ യാസ് ഐലന്റിലെ നാലിടങ്ങളിൽ മാത്രമാണ് ഇപ്പോൾ സേവനം ലഭിക്കുക. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ‘ടി.എക്സ്.എ.ഐ’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് 24 മണിക്കൂറും ലഭ്യമാക്കിയ സേവനങ്ങൾ ബുക്കുചെയ്യാം എന്ന് അധികൃതർ അറിയിച്ചു.
ആപ്പിൽ ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് അബുദാബിയിലുള്ളവർക്ക് ടാക്സി സേവനങ്ങൾ ബുക്കുചെയ്യാമെന്ന് ഇതിന്റെ പ്രവർത്തന ചുമതലയുള്ള ബയാനതിന്റെ സി.ഇ.ഒ ഹസൻ അൽ ഹൊസാനി പറഞ്ഞു. യാസ് ഐലന്റിലെ നാലിടങ്ങളിൽ മാത്രമാണ് ഇപ്പോൾ സേവനം ലഭിക്കുക. രണ്ടാം ഘട്ടത്തിൽ അബുദാബിയുടെ വിവിധ ഭാഗങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് 10 ഡ്രൈവർ രഹിത വാഹനങ്ങൾ സർവീസ് നടത്തും. കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് കുറഞ്ഞ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാണ് ഇപ്പോൾ യാസിൽ സർവീസ് നടത്തുന്ന ടാക്സികളെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി യാസ് ഐലന്റിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ച പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഡ്രൈവർ രഹിത ടാക്സികളിൽ ആളുകളെ കയറ്റിത്തുടങ്ങിയത്.
Comments