ന്യൂഡൽഹി; രാജ്യത്തെ കൊറോണ കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,650 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 7,495 പേർക്കായിരുന്നു രോഗം. പുതിയ രോഗികളിൽ എണ്ണൂറിലധികം പേരുടെ കുറവ് സംഭവിച്ചിട്ടുണ്ട്.
മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 374 പേരുടെ മരണമാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 434 ആയിരുന്നു. 4,79,133 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു.
7,051 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 77,516 ആയി കുറഞ്ഞിട്ടുണ്ട്. ആകെ 3.42 കോടി ജനങ്ങളാണ് ഇതുവരെ രോഗമുക്തി നേടിയത്.
അതേസമയം രാജ്യത്ത് ഒമിക്രോൺ വകഭേദം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് നൂറിലധികം ഒമിക്രോൺ ബാധിതരാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ 358 ഒമിക്രോൺ രോഗികൾ രാജ്യത്ത് ചികിത്സയിൽ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സിനേഷൻ വിതരണം 140.31 കോടി കവിഞ്ഞതായും കേന്ദ്രം അറിയിച്ചു.
Comments