തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് ബിജെപി സദ്ഭരണദിനമായി ആചരിക്കും. പരിപാടിയിൽ വാജ്പേയ്, നരേന്ദ്രമോദി സർക്കാരുകളുടെ ഭരണ മികവ് ഉയർത്തി കാണിക്കും. സംസ്ഥാനത്തും വിപുലമായ പരിപാടികളാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്.
എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസന നേട്ടങ്ങളും കേരളത്തിലെ വികസന മുരടിപ്പും തുറന്ന് കാണിക്കും. സെമിനാറുകൾ, ക്വിസുകൾ, അടൽജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന, വെബിനാറുകൾ, സേവന പ്രവർത്തനങ്ങൾ എന്നിവ നടത്തുമെന്ന് പരിപാടിയുടെ സംസ്ഥാന ഇൻചാർജും സംസ്ഥാന സെക്രട്ടറിയുമായ എസ്.സുരേഷ് അറിയിച്ചു.
കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെ അഴിമതിയും കെടുകാര്യസ്ഥതയും ബിജെപി ഭരണവുമായി താരതമ്യം ചെയ്യും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോട്ടയത്ത് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യും.
Comments