ഐഹോള നഗരം ഭാരതീയ വാസ്തുവിദ്യയുടെ പരീക്ഷണശാല ; വീഡിയോ കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഹോള നഗരം ഭാരതീയ വാസ്തുവിദ്യയുടെ പരീക്ഷണശാല ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 06:40 pm IST
FacebookTwitterWhatsAppTelegram

പൈതൃക സ്മാരകങ്ങളാൽ സമ്പന്നമാണ് ഭാരതം.ഭാരതീയ സംസ്‌കാരം വിളിച്ചോതുന്ന അനേകായിരം പുണ്യ നിർമ്മിതികൾ രാജ്യത്തുടനീളം തല ഉയർത്തി നിൽക്കുന്നു.ഓരോ ചരിത്ര സ്മാരകവും നിരവധി ഭാഷകളിലാണ് സംസാരിക്കുന്നത്. ഓരോ കാഴ്ചക്കാരനോടും അവരവരുടെ ഭാഷയിൽ, ഓരോ കാലക്കാരോടും അവരവരുടെ കാലത്തുതന്നെ നിന്നുകൊണ്ട്.അങ്ങനെ പല അറിവുകളും തിരിച്ചറിവുകളും ഓരോ സ്മാരകവും സന്ദർശകന് നൽകുന്നു. അങ്ങനെ സ്വന്തം വേരുകൾ തേടിയുള്ള യാത്രയാണ് ചരിത്ര സ്മാരകങ്ങളിലെ സന്ദർശനങ്ങൾ..അതിൽ വിശേഷപ്പെട്ട സ്ഥാനം കർണാടകയിലെ ഐഹോളയ്‌ക്ക് സ്വന്തമാണ്. മോണുമെന്റ്‌സ് ഓഫ് ഇന്ത്യയുടെ പുതിയ അദ്ധ്യായത്തിലൂടെ കർണാടകയിലെ ഐഹോള നഗരത്തെക്കുറിച്ചറിയാം.

ഭാരതീയ ക്ഷേത്രശിൽപകലയുടെ കളിത്തൊട്ടിലെന്ന വിശേഷണത്തിൽ കുറഞ്ഞതൊന്നും തന്നെ ഐഹോളെയ്‌ക്കുചേരില്ല. ചാലൂക്യന്മാരുടെ ഭരണകാലത്ത് നിർമ്മിച്ച അതിശയിപ്പിക്കുന്ന ശിൽപകലകളുള്ള ക്ഷേത്രങ്ങളാണ് ഐഹോളെയിലെ ഏറ്റവും പ്രധാനപ്രത്യേകത. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. കർണാടകത്തിലെ മറ്റൊരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്ക് അടുത്താണ് ഐഹോളെ. ഭാരതീയ ക്ഷേത്ര വാസ്തുശിൽപശൈലി രൂപപ്പെട്ടത് ഇവിടെയുള്ള ക്ഷേത്രങ്ങളിലാണെന്നാണ് പറയപ്പെടുന്നത്.

ചാലൂക്യന്മാരുടെ ആദ്യത്തെ തലസ്ഥാന നഗരമായിരുന്നു ഐഹോളെ. മലപ്രഭനദിയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഐഹോളെയുമായി ബന്ധപ്പെടുത്തി ഒട്ടേറെ ഐതീഹ്യകഥകൾ പറഞ്ഞുവരുന്നുണ്ട്. പരശുരാമനുമായി ബന്ധപ്പെട്ടതാണ് ഇതിലൊരു കഥ. ക്ഷത്രീയദ്വേഷമുള്ള പരശുരാമൻ ഒരുകാലത്ത് ഇവിടെ ജീവിച്ചിരുന്നുവത്രേ. പ്രധാനപ്പെട്ട പല ക്ഷത്രീയരെയും വധിച്ച പരശുരാമൻ ഒരിക്കൽ ഇവിടെ തിരിച്ചെത്തി ക്ഷത്രീയരക്തം പുരണ്ട തന്റെ മഴു കഴുകാനായി മലപ്രഭ നദിയിൽ ഇറങ്ങി. മഴുവിൽ കട്ടപിടിച്ചിരന്ന രക്തം കഴുകിയതോടെ നദിയിലെ വെള്ളത്തിനും ചോരനിറമായി. അങ്ങനെയാണ്രേത ഈ സ്ഥലത്തിന് ഐഹോളെയെന്ന് പേര് വന്നത്. എന്തൊരു നദി എന്നാണ് ഐഹോളെയെന്ന വാക്കിന്റെ അർത്ഥം.

ചാലൂക്യരാജാക്കന്മാർ പണികഴിപ്പിച്ച ക്ഷേത്രങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. ഇവയിൽ പ്രധാനപ്പെട്ടതാണ് ദുർഗാ ക്ഷേത്രം. ഇവിടുത്തെ നൂറിലധികം ക്ഷേത്രങ്ങളിൽ ഏറ്റവും വലുത് എന്നു മാത്രമല്ല,ഏറ്റവും ആകർഷകമായ ക്ഷേത്രവും ഇതുതന്നെയാണ് ഭാരതീയ വാസ്തുവിദ്യയുടെ പരീക്ഷണശാലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐഹോളയിലെ 125 ക്ഷേത്രങ്ങളിൽ ഒന്നാണ് ദുർഗ്ഗാ ക്ഷേത്രം. അമ്പരപ്പിക്കുന്ന വാസ്തുവിദ്യയാണ് ഇവിടുത്തെ പ്രത്യേകത. ഇവിടുത്തെ നിരന്തരമായ പരീക്ഷണങ്ങളിലൂടെയും കൂടിച്ചേർക്കലുകളിലൂടെയുമൊക്കെ വികസിച്ചു വന്നതാണ് ഇന്നു കാണുന്ന നിർമ്മാണ രീതികൾ.

ഐഹോള ദുർഗ്ഗാ ക്ഷേത്രമെന്നു കേൾക്കുമ്പോൾ പലപ്പോഴും ദുർഗ്ഗാ ദേവിയുടെ ക്ഷേത്രമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ക്ഷേത്രത്തിൽ ദുർഗ്ഗാ ദേവിയുടെ രൂപങ്ങൾ കാണുവാൻ സാധിക്കുമെങ്കിലും ഇതിന്റെ ചരിത്രം ദുർഗ്ഗാദേവിയുമായി ബന്ധപ്പെട്ടതല്ല. സംരക്ഷക അഥവാ കോട്ട എന്ന വാക്കിലാണ് ഇവിടെ ദുർഗ്ഗ ഉപയോഗിച്ചിരിക്കുന്നത്. വടക്കു ദിശയിൽ നിന്നും ഐഹോളയിലേക്ക് വരുമ്പോൾ കോട്ടയ്‌ക്ക് സമീപം കാണപ്പെടുന്ന ക്ഷേത്രമായതിനാലാണ് ഇവിടം ദുർഗ്ഗാ ക്ഷേത്രമെന്ന് അറിയപ്പെടുന്നത്. മറാത്തക്കാര് പണിത കോട്ടയുടെ ഭാഗമാണ് ക്ഷേത്രം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

ഇന്ത്യയിൽ സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന അത്യപൂർവ്വം ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. സൂര്യനാരായണ ക്ഷേത്രം എന്നും ഇതിനു പേരുണ്ട്. എന്നാൽ പഴയ തലമുറ ഇന്നും വിശ്വസിക്കുന്നത് ഇത് ശിവന്റെയും വിഷ്ണുവിന്റെയും ക്ഷേത്രമാണെന്നാണ്.ദുർഗാ ക്ഷേത്രത്തെ കൂടാതെ ഗൗഡ ക്ഷേത്രം, സൂര്യനാരായണ ക്ഷേത്രം, എന്നിവയുമുണ്ട്. രാവണ ഫടി ഗുഹാക്ഷേത്രം ഇവിടത്തെ പഴക്കംചെന്ന ഗുഹാക്ഷേത്രങ്ങളിൽ ഒന്നാണ്. ചരിത്രപ്രധാനമായ ഒട്ടേറെ ലിഖിതങ്ങളും മറ്റും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. വാസ്തുവിദ്യയുടെയും പകരംവയ്‌ക്കാനില്ലാത്ത കഴിവുകളുടെയും മറ്റൊരു ലോകമാണ് ഐഹോള സഞ്ചാരികൾക്കു മുന്നിൽ തുറക്കുന്നത്ബാംഗ്ലൂരിൽ നിന്നും 483 കിലോമീറ്റർ അകലത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

Tags: Monuments of India
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies