200 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്: സമാജ്‌വാദി പാർട്ടി അനുഭാവിയും സുഗന്ധദ്രവ്യ നിർമ്മാണ ശാലയുടെ ഉടമയുമായ പീയുഷ് ജെയിൻ അറസ്റ്റിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

200 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്: സമാജ്‌വാദി പാർട്ടി അനുഭാവിയും സുഗന്ധദ്രവ്യ നിർമ്മാണ ശാലയുടെ ഉടമയുമായ പീയുഷ് ജെയിൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 07:46 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കാൺപൂരിലെ സമാജ്‌വാദി പാർട്ടിയുടെ സുഗന്ധദ്രവ്യ നിർമ്മാണ ശാലയിൽ നടന്ന റെയ്ഡിൽ വ്യവസായിയും പാർട്ടി അനുഭാവിയുമായ പീയുഷ് ജെയിൻ അറസ്റ്റിൽ. സുഗന്ധദ്രവ്യ നിർമ്മാണ ശാലയുടെ ഉടമസ്ഥനാണ് പീയുഷ് ജെയിൻ. നികുതി വെട്ടിപ്പ് കേസിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. തുടർ നടപടികൾക്കായി പീയുഷിനെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകാൻ സാദ്ധ്യതയുള്ളതായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിലെ ജോയിന്റ് കമ്മീഷ്ണർ സുരേന്ദ്രകുമാർ അറിയിച്ചു. ഇന്നലെ രാത്രിയാണ് പീയുഷിനെ അറസ്റ്റ് ചെയ്തത്.

വ്യവസായി പീയുഷ് ജെയിനിന്റെ വീട്ടിൽ നിന്ന് മാത്രം കണക്കിൽപ്പെടാത്ത 180 കോടി രൂപയാണ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്. 36 മണിക്കൂർ എടുത്താണ് ഉദ്യോഗസ്ഥർ നോട്ടുകൾ എണ്ണി തീർന്നത്. നോട്ടുകൾ കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ കണ്ടെയ്‌നർ വിളിച്ചുവരുത്തിയിരുന്നു. 21 പെട്ടികളിലായാണ് നോട്ടുകൾ കൊണ്ടുപോയത്. പണം എണ്ണിത്തീരാൻ അഞ്ച് നോട്ടെണ്ണൽ യന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഇതിന് പുറമെ നിരവധി സ്വർണ്ണാഭരണങ്ങളും ഫാക്ടറിയിൽ നിന്നും 10 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

പീയുഷിന്റെ കാൺപൂർ, കനൗജ്, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ വീട്, ഫാക്ടറി, ഓഫീസ്, കോൾഡ് സ്‌റ്റോർ, പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഷെൽ കമ്പനികൾ വഴി മൂന്ന് കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിരുന്നു. ഷെൽ കമ്പനികളുടെ പേരിൽ പീയുഷ് ജെയിൻ വായ്പ്പ എടുക്കുകയും അനധികൃതമായി വിദേശ ഇടപാടുകൾ നടത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കനൗജിലെ ചിപ്പട്ടി സ്വദേശിയായ പീയുഷ് ജെയിനിന് പശ്ചിമേഷ്യയിൽ രണ്ട് കമ്പനികൾ ഉൾപ്പെടെ 40ഓളം കമ്പനികളും മുംബൈയിൽ ഒരു ആഡംബര വസതിയും ഹെഡ് ഓഫീസും ഷോറൂമുമുണ്ട്. പീയുഷ് ജെയിൻ സുഗന്ധദ്രവ്യ നിർമ്മാണത്തിലൂടെയാണ് ഉപജീവനം ആരംഭിച്ചത്. ഈ വർഷമാണ് സമാജ്വാദി പാർട്ടിയുടെ പെർഫ്യൂം നിർമ്മാണം ജെയിൻ ആരംഭിക്കുന്നത്.

Tags: piyush jain
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies