കൊച്ചി : മറ്റ് സംസ്ഥാനങ്ങളേക്കാൾ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . മുൻകാലങ്ങളിൽ കോൺഗ്രസ് വിടുന്നവർ സിപിഐ എമ്മിലേക്ക് വരാൻ അറച്ചുനിന്നിരുന്നു. ഇന്ന് എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്ന പാർട്ടിയായി സിപിഎം മാറി.
ഒരേസമയത്ത് ഹിന്ദു, മുസ്ലിം വർഗീയത ഇളക്കിവിടുകയാണ് കോൺഗ്രസ്. ഇത് ഗുണകരമാവുക ബിജെപിക്കാണ്. ഇത് തിരിച്ചറിഞ്ഞാണ് മുസ്ലിങ്ങൾ അടക്കമുള്ള വലിയ ജനവിഭാഗം സിപിഐ എമ്മിനൊപ്പം അണിനിരക്കുന്നത്. മലപ്പുറം ജില്ലയിൽ 42 ശതമാനം വോട്ടർമാരും എൽഡിഎഫിന് വോട്ട് ചെയ്തവരാണ്.
അസമിലും , ബംഗളൂരുവിലും നടക്കുന്ന അക്രമങ്ങൾ കേരളത്തില്‍ നടക്കാത്തത് ഇവിടെ കോണ്‍ഗ്രസ് ഉള്ളതുകൊണ്ടല്ല, കമ്യൂണിസ്റ്റുകാരുള്ളതുകൊണ്ടാണ്. എല്‍ഡിഎഫ് ഭരണത്തില്‍ അത് നടക്കില്ല. മതനിരപേക്ഷതയ്ക്ക് മോദി ഭരണം വെല്ലുവിളി ഉയര്‍ത്തുന്നു. ഈ ഭരണം ഇല്ലാതാക്കാനുള്ള നടപടികള്‍ വരുന്ന പാർട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
Comments