തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. തിരുവന്തപുരം പേട്ടയിലെ ചാലക്കുടി ലൈനിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പിതാവ് ലാലൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
പുലർച്ചെ നാല് മണിക്കാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോർജ്ജാണ് (19) കൊല്ലപ്പെട്ടത്. കള്ളനെന്ന് കരുതിയാണ് താൻ കുത്തിയതെന്ന് ലാലൻ പോലീസിനോട് പറഞ്ഞു.
രാത്രി പെൺകുട്ടിയെ കാണാൻ വീട്ടിലെത്തിയ അനൂപിനെ പിതാവ് കാണുകയും കൊലപ്പെടുത്തുകയുമായിരുന്നു.
Comments