ആർഎസ്എസ്സുകാർ പോലീസിൽ മാത്രമല്ല, രാജ്യം മുഴുവൻ നിറഞ്ഞു നിൽപ്പുണ്ട്; അത് കോടിയേരിക്ക് അറിയാത്ത കാര്യമല്ല; കെ.സുരേന്ദ്രൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഎസ്എസ്സുകാർ പോലീസിൽ മാത്രമല്ല, രാജ്യം മുഴുവൻ നിറഞ്ഞു നിൽപ്പുണ്ട്; അത് കോടിയേരിക്ക് അറിയാത്ത കാര്യമല്ല; കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 12:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രൺജീത്ത് കൊലപാതകക്കേസ് എൻഐഎയ്‌ക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രൺജീത്ത് വധക്കസ് എൻഐഎക്ക് കൈമാറിയാൽ 24 മണിക്കൂറിനകം പ്രതികളെ പിടിക്കാൻ കഴിയും. പോലീസിന്റെ നിസഹായത എഡിജിപി തന്നെ തുറന്ന് പറഞ്ഞു. എഡിജിപിയുടെ വാക്കുകൾ പോലീസിന്റെ കുറ്റസമ്മതമാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയത്തിന് തെളിവാണിത്. പ്രതികൾ സംസ്ഥാനം വിട്ടത് ഗൗരവം ഉള്ള കാര്യം. പോലീസ് ഇരുട്ടിൽ തപ്പുകയാണ്. കേസിലെ ഭീകരവാദ സാന്നിദ്ധ്യം തെളിയിക്കാൻ പോലീസിന് കഴിയില്ല. പോലീസും സർക്കാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയാണ്.

ആലപ്പുഴയിലെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും എസ്ഡിപിഐക്കാരെ സഹായിക്കുകയാണ്. രൺജീത്ത് വധത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തവർ കൃത്യത്തിൽ പങ്കെടുത്തവരല്ല. രൺജീത്ത് കേസിലെ പ്രതികളെ പിടികൂടാൻ അന്നേ ദിവസം പോലീസിന്റെ ഭാഗത്തുനിന്നും ഒരു പരിശോധനയും ഉണ്ടായില്ല. മത ഭീകരവാദികളെ പോലീസ് കൈ അയച്ചാണ് സഹായിക്കുന്നത്. രാഷ്‌ട്രീയ കാരണത്താൽ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കാനാണ് തീരുമാനമെങ്കിൽ ആഭ്യന്തര മന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും വീടിന് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.

അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കും. ആർഎസ്എസിനേയും പോപ്പുലർ ഫ്രണ്ടിനേയും തമ്മിൽ ഉപമിക്കരുത്. ഷാൻ വധക്കേസിൽ നിരപരാധികളെയാണ് ക്രൂശിക്കുന്നത്. ആർഎസ്എസ്‌കാർ പോലീസിൽ മാത്രമല്ല രാജ്യം മുഴുവൻ നിറഞ്ഞ് നിൽക്കുന്നുണ്ട്. ആർഎസ്എസ്‌കാർ പോലീസിലുണ്ടെന്ന് കോടിയേരിക്ക് അറിയാത്ത കാര്യമല്ല. എന്നാൽ എസ്ഡിപിഐ തീവ്രവാദികൾ പോലീസിൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണം. പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിൽ പോലീസിന് കയറാൻ കഴിയില്ലെങ്കിൽ പട്ടാളത്തെ ആവശ്യപ്പെടണം. പോപ്പുലർ ഫ്രണ്ട് കൊലയാളികൾക്ക് പോലീസാണ് ഊർജ്ജം നൽകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

 

Tags: RSSK SurendranRENJITH MURDER
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies