മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ഹൈക്കോടതി ; ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയിൽ
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ഹൈക്കോടതി ; ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2022, 06:17 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് പണം നൽകാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചു.

പ്രളയ കാലത്തും കൊറോണ കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. എന്നാൽ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്‌ക്കാനാകില്ലെന്നും ഫുൾ ബഞ്ച് വ്യക്തമാക്കിയിരുന്നു.

2020 ഡിസംബറിൽ ഹൈക്കോടതി ഫുൾ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന സർക്കാർ ഇതുവരെയും അപ്പീൽ നൽകിയിട്ടില്ല. എന്നാൽ ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തിൽ സംഭാവന കൈമാറാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിൽ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്.

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത് നിയമപരമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഭക്തരുടെ താത്‌പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതെന്നാണ് ദേവസ്വം ബോർഡിന്റെ വാദം .

ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നും ബോർഡ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ അവകാശപ്പെട്ടിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ മാത്രണ് ദേവസ്വം ബോർഡിന്റെ ചുമതലയെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.

 

Tags: Guruvayur Devaswom
Share
Tweet
SendShare

More News from this section

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം വീണ്ടും പരിശോധിക്കും; നാല് അംഗ ഉപസമിതിയെ നിയോഗിച്ച് കേരള സർവകലാശാല

കലോത്സവത്തിനിടെ വേദിയിൽ കുഴഞ്ഞുവീണ് അധ്യാപകൻ മരിച്ചു

കണ്ണന് മുന്നിൽ ഇനി ‘കോടതിവിളക്ക്’ ഇല്ല; ‘നീതിവിളക്ക്’ തെളിയും, ഹൈക്കോടതി നിർദേശത്തിന് പിന്നാലെ ഗുരുവായൂർ ഏകാദശി വിളക്കിന് പേരുമാറ്റം

അമിത് ഷായുടെ ശക്തമായ ഇടപെടൽ; 15,000 കോടിയുടെ കിഷൗ അണക്കെട്ടിന് വഴിതുറന്നു; 6 സംസ്ഥാനങ്ങൾക്ക് നേട്ടം, യമുനയ്‌ക്കും പുതുജീവൻ

കേരളത്തിൽ നിന്നുള്ള മാധ്യമസംഘം കൊണാർക്കും, പുരിയും സന്ദർശിച്ചു

കോട്ടയത്ത് യൂട്യൂബ് വ്‌ലോഗറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബ പ്രശ്‌നമെന്ന് പ്രാഥമിക നിഗമനം

Latest News

വിവാഹം ഉറപ്പിച്ചോ? എങ്കിൽ ഒരുമിച്ച് സംസാരിക്കേണ്ട ചില കാര്യങ്ങളുണ്ട്; എന്തുകൊണ്ട് പ്രീ-വെഡ്ഡിംഗ് കൗൺസിലിംഗ് പ്രധാനമാണ്?

അമലാ പോൾ കേന്ദ്ര കഥാപാത്രം, എം. പത്മകുമാർ സംവിധാനം; കണ്ണൂർ പശ്ചാത്തലമാകുന്ന പാൻ ഇന്ത്യൻ ഹൊറർ ത്രില്ലർ ചിത്രീകരണം മാഹിയിൽ തുടങ്ങി

‘പ്രഹസനം ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം’; മസൂദ് അസ്ഹറിനെ പിടികൂടാൻ 70 ലക്ഷം പാരിതോഷികം; പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ

സൗദി അറേബ്യയിൽ വൻ ധാതുനിക്ഷേപം; മദീനയിൽ 11 കോടി ടൺ അപൂർവ ധാതുക്കളും യുറേനിയം സാന്നിധ്യവും കണ്ടെത്തി  

“സാറെ, പച്ചയാ അപ്പുറത്ത്… എടാ കേരള പോലീസാ ഇപ്പുറത്ത്”; തകർപ്പൻ ആക്ഷനും കൗതുകങ്ങളും, ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ തരംഗമാകുന്നു

പാലു കൊടുത്ത കയ്യ്‌ക്ക്… സ്വന്തം എഞ്ചിനീയർക്കുനേരെ കുങ്ഫു സ്റ്റൈൽ കിക്ക്; ചൈനയിൽ ഹ്യൂമനോയിഡ് റോബോട്ടിന്റെ ‘ആക്രമണം’ വൈറൽ

കോടികളുടെ ആസ്തിയുള്ള എംഎൽഎ; ഒരു ദിവസം തെരുവിൽ ഭിക്ഷക്കാരൻ; ആളെ തിരിച്ചറിയാതെ പെരുമാറിയവരിൽ പൊലീസുകാരും 

വന്താരയുടെ സംരക്ഷണത്തിൽ ആരോഗ്യവതിയായി; 13 മാസത്തിന് ശേഷം മാധുരി വീണ്ടും സ്വന്തം നാട്ടിൽ; കണ്ണീരോടെ വരവേറ്റ് കൊൽഹാപൂർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies