ബെയ്ജിംഗ് : ചൈനയിലുണ്ടായ അതി ശക്തമായ ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്ക്. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 22 പേർക്കാണ് പരിക്കേറ്റത്. തെക്ക് കിഴക്കൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ ആയിരുന്നു സംഭവം.
വൈകീട്ട് മൂന്ന് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം. നിൻഗ്ലാംഗിൽ നിന്നും 60 കിലോ മീറ്റർ അകലെയായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭൂചലനത്തിൽ ആൾനാശം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.നിരവധി കെട്ടിടങ്ങൾ പൂർണമായും ഭാഗീകമായും തകർന്നു. ഭൂചലനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്ത് ദുരന്തനിവാരണ സേനാംഗങ്ങൾ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.
Comments