കെ.കെ.രമ അസഭ്യം പറഞ്ഞെന്ന ആരോപണം : തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് കോടതിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ.കെ.രമ അസഭ്യം പറഞ്ഞെന്ന ആരോപണം : തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2022, 02:24 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്;  2016ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ കൊട്ടി കലാശ ദിവസം വടകരയിൽ കെ.കെ രമയ്‌ക്കും പ്രവർത്തകർക്കും നേരെ സി.പി.എം കയ്യേറ്റം നടത്തിയിരുന്നു. ഇതിനിടയിൽ രമ ഒരു പെൺകുട്ടിയോട് അസഭ്യം പറഞ്ഞെന്ന തരത്തിൽ കൈരളി പീപ്പിൾ ടി.വി വാർത്ത നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ തെളിവില്ലെന്ന റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

ഈ വിഷയത്തിൽ വടകര കോടതിയിൽ നിലവിലുള്ള കേസിൽ ആറ് വർഷമായി അന്വേഷിച്ചിട്ടും ഈ പ്രചാരണത്തിനായി ഉപയോഗിച്ച ഒറിജിനൽ വീഡിയോ ടേപ്പ് കൈരളി ടി.വിയ്‌ക്ക് ഹാജരാക്കാനോ, കെ.കെ.രമയുടെ ഒർജിനൽ ശബ്ദമാണോ വീഡിയോ ഫൂട്ടേജിൽ ഉള്ളതെന്ന് കണ്ടെത്താനോ കഴിഞ്ഞില്ലെന്നാണ് പോലിസ് കോടതിയിൽ  നൽകിയ  റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ തലേദിവസം, സ്ഥാനാർത്ഥി എന്ന നിലയിൽ തന്നെ അപമാനിക്കാനും, വ്യക്തിപരമായി തന്നെ ഇല്ലാതാക്കാനും കൈരളി പീപ്പിൾ ടിവിയും, സിപിഎം ഉന്നത നേതൃത്വവും ചേർന്ന് നടത്തിയ ഗൂഡലോചനയുടെ ഭാഗമായി നിർമ്മിച്ചെടുത്ത വ്യാജ വിഡിയോ ആണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് കെ.കെ.രമ അന്ന് തന്നെ ആരോപിച്ചിരുന്നു. ഇത് കണ്ടെത്തണമെന്നാവശ്യപ്പെട്ട് 2016ൽ വടകര റൂറൽ എസ്പിക്ക് രമ നൽകിയ പരാതിയുടെ അന്വേഷണ റിപ്പോർട്ടാണ് ആറ് വർഷങ്ങൾക്ക് ശേഷം പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

സി പി.എം നേതൃത്വവും, പാർട്ടി നേതാക്കളായ എളമരം കരീം, ഇപ്പോഴത്തെ വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിയുമടക്കമുള്ളവർ മുഖ്യധാര മാദ്ധ്യമങ്ങളിലും, സമൂഹമാദ്ധ്യമങ്ങളിലും കെ.കെ രമയ്‌ക്കെതിരെ അതി രൂക്ഷമായ പ്രസ്താവനകളാണ് ഈ സംഭവത്തെ തുടർന്ന് നടത്തിയിരുന്നത്. ഇതെല്ലാം ശുദ്ധ നുണ പ്രചാരണമായിരുന്നു എന്ന കെ.കെ.രമയുടെയും, ആർ.എം.പിയുടെയും  പ്രസ്താവനയെ സാധൂകരിക്കുകയാണ് പോലീസ് റിപ്പോർട്ട്.

Tags: k.k.rema
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies