സർക്കസ് അല്ല; സ്വന്തം വീട്ടിലേക്ക് ഇവർ പോകുന്നത് ഇങ്ങനെയാണ്; 15 ഓളം കോളനിക്കാർ ദിവസവും സഞ്ചരിക്കുന്നത് ഇങ്ങനെ കയറിൽ തൂങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കസ് അല്ല; സ്വന്തം വീട്ടിലേക്ക് ഇവർ പോകുന്നത് ഇങ്ങനെയാണ്; 15 ഓളം കോളനിക്കാർ ദിവസവും സഞ്ചരിക്കുന്നത് ഇങ്ങനെ കയറിൽ തൂങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2022, 11:29 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആവശ്യമാണ് സ്വന്തം വീട്ടിലേക്ക് സഞ്ചരിക്കാൻ നല്ലൊരു വഴി വേണമെന്നത്. എന്നാൽ പതിറ്റാണ്ടുകളായി നല്ല വഴിയോ പാലമോ ഇല്ലാത്തതിനാൽ ദുരിത ജീവിതം നയിക്കുകയാണ് മലമ്പുഴ വെള്ളെഴുത്താം പൊറ്റയിലെ വനവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ.

കഴിഞ്ഞ പ്രളയത്തിൽ കടപുഴകി വീണ ഒരു മരമാണ് മലമ്പുഴ വെളെളഴുത്താം പൊറ്റയിലെ നിരവധി ജനങ്ങളുടെ പാലം. അടിയൊന്ന് തെറ്റിയാൽ അപകടം ഉറപ്പാണ്. എങ്കിലും ഇതല്ലാതെ ജോലിക്കും, ആശുപത്രിക്കും ഉൾപ്പെടെ പോവാൻ മറ്റു മാർഗ്ഗമില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആശ്രയിക്കുന്നത് ഈ വഴിയാണ്. മഴക്കാലമായാൽ ഇതുവഴിയുള്ള യാത്ര വളരെ ക്ലേശമാണ്.

‘മഴക്കാലത്ത് പുഴ കടക്കാൻ സാധിക്കില്ല. അസുഖം ബാധിച്ചാൽ ഒന്ന് അക്കരെ കടക്കാൻ പാടാണ്. ഫോറസ്റ്റുകാർ ഞങ്ങൾക്ക് വഴി തരില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ഫോറസ്റ്റുകാർ വഴി തന്നാൽ മാത്രമാണ് കൂപ്പിലൂടെ വരാൻ സാധിക്കുന്നത്. രാത്രി മൃഗങ്ങൾ ഇറങ്ങുന്നത് കൊണ്ടു തന്നെ യാത്ര വളരെ ദുഷ്‌കരമാണ്. ആപത്ത് വരുമ്പോൾ ഫോറസ്റ്റുകാർ കൂപ്പിലൂടെ പോകാൻ താക്കോൽ തരണം, ഇല്ലെങ്കിൽ ഇവിടെ കിടന്ന് മരിക്കുകയാണ് ഞങ്ങളുടെ വിധി’ പ്രദേശവാസികൾ പറയുന്നു.

ഏകദേശം 15ഓളം കോളനികളാണ് ഇവിടെയുള്ളത്. എല്ലാവർക്കും കൂടി സഞ്ചരിക്കാൻ ഒരു വള്ളം പോലുമില്ല. ആരോഗ്യ പ്രശ്‌നം നേരിട്ടാൽ അതൊന്നുവന്ന് പരിശോധിക്കാൻ ഒരു മനുഷ്യനുമില്ല. സർക്കാരിന്റെ ഭൂമിയാണ്. എന്നാൽ ഒരാളും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.

2017-18 ബജറ്റിൽ തെക്കേ മലമ്പുഴയേയും, വെള്ളഴുത്താം പൊറ്റയേയും ബന്ധിപ്പിക്കുന്ന റിംഗ് റോഡിന് സർക്കാർ 10 കോടി രൂപ നീക്കിവെച്ചിരുന്നു. എന്നാൽ പദ്ധതി എങ്ങും എത്തിയിട്ടില്ല. ഇപ്പോഴും പ്രദേശവാസികളുടെ ദുരിതം തുടരുന്നു. ഏത് നിമിഷവും അപകടം വന്നുഭവിക്കാവുന്ന പാതയിലൂടെയാണ് പ്രദേശവാസികൾ ഇന്നും കടന്നുപോകുന്നത്. അധികൃതർ ഉപേക്ഷിച്ചമട്ടിലാണ് ഇവിടുത്തെ ഒരു കൂട്ടം മനുഷ്യർ.

Tags: PALAKKAD MALAMBHUZHA
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies